ആഘോഷങ്ങളില്ലാതെ പ്രധാനമന്ത്രിയ്ക്ക് ഇന്ന് 70ാം പിറന്നാള്‍ ; സേവന വാര പരിപാടികള്‍ പ്രഖ്യാപിച്ച് ബിജെപി ; പ്രധാനമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍ഗാന്ധി

ആഘോഷങ്ങളില്ലാതെ പ്രധാനമന്ത്രിയ്ക്ക് ഇന്ന് 70ാം പിറന്നാള്‍ ; സേവന വാര പരിപാടികള്‍ പ്രഖ്യാപിച്ച് ബിജെപി ; പ്രധാനമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍ഗാന്ധി
പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് പ്രധാനമന്ത്രിക്കായി രാഹുലിന്റെ ആശംസ.' പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു' എന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. നിലവില്‍ പതിവ് ആരോഗ്യപരിശോധനകള്‍ക്കായി വിദേശത്തുള്ള അമ്മ സോണിയാ ഗാന്ധിക്കൊപ്പമാണ് രാഹുല്‍.


കോവിഡ് വ്യാപന സാഹചര്യം ആയതിനാല്‍ പ്രധാനമന്ത്രിയുടെ പിറന്നാളിന് പതിവ് ആഘോഷചടങ്ങുകള്‍ ഉണ്ടായിരിക്കില്ല. 2014ന് ശേഷമുള്ള എല്ലാ പിറന്നാള്‍ ദിനത്തിലും നരേന്ദ്ര മോദി അമ്മ ഹീരാബായിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ അതും പ്രധാനമന്ത്രി ഒഴിവാക്കിയിരിക്കുകയാണ്.

അതേസമയം പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാള്‍ സേവനവാരമായി ആചരിക്കാനാണ് ബിജെപി തീരുമാനം. സെപ്റ്റംബര്‍ 20വരെ നീളുന്ന 'സേവനവാര' പരിപാടികളാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വച്ഛ്ഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള പരിപാടികളാണ് രാജ്യത്താകമാനം നടത്തുന്നത്.

Other News in this category4malayalees Recommends