കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ 108!ാമത് വാര്‍ഷികം ആഘോഷിച്ചു

കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ 108!ാമത് വാര്‍ഷികം ആഘോഷിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ 108!ാമത് വാര്‍ഷികം ആഘോഷിച്ചു. സെപ്റ്റംബര്‍ 15 ചൊവ്വാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം എന്‍.ഈ.സി.കെയില്‍ നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. ജിജു ജോര്‍ജ്ജ് കാതോലിക്കേറ്റ് പതാക ഉയര്‍ത്തുകയും, പരിശുദ്ധ സഭയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു. സഭയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിജ്ഞ സഹവികാരി ഫാ. ലിജു പൊന്നച്ചന്‍ ചൊല്ലിക്കൊടുത്തു. കാതോലിക്കാ മംഗള ഗാനാലാപനത്തോടെ ചടങ്ങുകള്‍ പര്യവസാനിച്ചു. ഇടവക ട്രഷറാര്‍ മോണിഷ് ജോര്‍ജ്ജ്, സെക്രട്ടറി ജിജി ജോണ്‍, ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.Other News in this category4malayalees Recommends