ഏഴുവയസുകാരിയുടെ മൃതദേഹം പട്ടികള്‍ കടിച്ചു കീറിയ നിലയില്‍ ; ബലാത്സംഗം ചെറുത്ത കുട്ടിയെ ബന്ധു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി വയലില്‍ തള്ളിയതെന്ന് റിപ്പോര്‍ട്ട് ; ഞെട്ടിക്കുന്ന സംഭവം അഹമ്മദാബാദില്‍

ഏഴുവയസുകാരിയുടെ മൃതദേഹം പട്ടികള്‍ കടിച്ചു കീറിയ നിലയില്‍ ; ബലാത്സംഗം ചെറുത്ത കുട്ടിയെ ബന്ധു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി വയലില്‍ തള്ളിയതെന്ന് റിപ്പോര്‍ട്ട് ; ഞെട്ടിക്കുന്ന സംഭവം അഹമ്മദാബാദില്‍
ഏഴുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ബന്ധു അറസ്റ്റില്‍. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ 46കാരനാണ് അറസ്റ്റിലായത്. ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മാവന്‍ തന്നെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പൊലീസ് അന്വേഷണം തുടരുന്നതിനിടെ ഒഗ്‌നാജ് ടോള്‍ പ്ലാസയ്ക്ക് സമീപത്തെ വയലില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. നഗ്‌നമായ നിലയില്‍ കണ്ടെത്തിയ മൃതദേഹം പട്ടികള്‍ കടിച്ചു കീറിയ നിലയിലായിരുന്നു.


ഭിഖ മിസ്ത്രി എന്നയാളാണ് അറസ്റ്റിലായത്. മെഹ്‌സന സ്വദേശിയായ ഇയാള്‍ അഹമ്മദാബാദിലെ ഒരു ഫാക്ടറി ജീവനക്കാരനാണ്. അവിവാഹിതനായ ഭിഖ, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിന് സമീപത്താണ് സഹോദരനുമായി താമസിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 12നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി പരാതി ലഭിക്കുന്നതെന്നാണ് അഹമ്മദാബാദ് ഡിറ്റക്ഷന്‍ ഓഫ് ക്രൈംബ്രാഞ്ച് ഓഫീസര്‍ അറിയിച്ചത്. പരാതിയില്‍ കേസെടുക്കുകയും അന്വേഷണത്തിന് പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ ചൊവ്വാഴ്ചയോടെ മൃതേദഹം കണ്ടെത്തുകയായിരുന്നു.

അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവന്‍ എന്നു കരുതപ്പെടുന്ന ആള്‍ തന്നെയാണ് കുട്ടിയെ വീട്ടില്‍ നിന്നു കൊണ്ടു പോയതെന്ന് തെളിഞ്ഞു. സെപ്റ്റംബര്‍ 12 ന് രാത്രിയാണ് എന്തോ പറഞ്ഞ് പ്രലോഭിപ്പിച്ച് ഇയാള്‍ കുട്ടിയെയും കൂട്ടി ഓട്ടോയില്‍ ഒരു ഒഴിഞ്ഞ പ്രദേശത്ത് എത്തിയതെന്നാണ് പൊലീസ് അറിയിച്ചത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ കുട്ടി കരഞ്ഞു ബഹളം വച്ചതോടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണിയാള്‍ പറഞ്ഞത്. തുടര്‍ന്ന് മൃതദേഹം അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.

കൊലപാതകം, ബലാത്സംഗം തുടങ്ങിയവയ്ക്ക് പുറമെ പോക്‌സോ വകുപ്പ് പ്രകാരവും വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Other News in this category4malayalees Recommends