കുട്ടികളെ സ്‌കൂളില്‍ അയക്കണോ ഓണ്‍ലൈന്‍ പഠനം തുടരണോ എന്ന കാര്യത്തില്‍ ഉറച്ച തീരുമാനം അറിയിക്കണം ; പിന്നീട് തീരുമാനം മാറ്റരുതെന്ന് മന്ത്രാലയം

കുട്ടികളെ സ്‌കൂളില്‍ അയക്കണോ ഓണ്‍ലൈന്‍ പഠനം തുടരണോ എന്ന കാര്യത്തില്‍ ഉറച്ച തീരുമാനം അറിയിക്കണം ; പിന്നീട് തീരുമാനം മാറ്റരുതെന്ന് മന്ത്രാലയം
കുട്ടികളെ സ്‌കൂളില്‍ അയക്കണോ ഓണ്‍ലൈന്‍ പഠനം തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്താല്‍ പിന്നീട് സെമസ്റ്റര്‍ തീരുന്നതുവരെ അത് മാറ്റാനാവില്ലെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. ക്ലാസ് മുറിയില്‍ വന്ന് പഠനം നടത്തണോ പൂര്‍ണമായും ഓണ്‍ലൈന്‍ പഠനം നടത്തണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അടുത്തയാഴ്ച്ച വരെ രക്ഷിതാക്കള്‍ക്ക് സമയം അനുവദിച്ചിരുന്നു. ക്ലാസില്‍ പോയി പഠിക്കാം എന്ന കാര്യത്തില്‍ തീരുമാനം എടുത്താല്‍ ആദ്യ സെമസ്റ്റര്‍ തീരുന്നതുവരെ ഇതു മാറ്റാന്‍ ആവില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തുന്നതുമായി ബന്ധപ്പെട്ട ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഉപകരണങ്ങളുടെ ഒരുക്കല്‍ തുടങ്ങിയ നിരവധി മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. അത് കൊണ്ട് തന്നെ രക്ഷിതാക്കളുടെ തീരുമാനം ഇക്കാര്യത്തില്‍ അന്തിമമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ആഴ്ച്ചയില്‍ രണ്ടോ മൂന്നോ ദിവസം സ്‌കൂളില്‍ പോവണോ എന്ന കാര്യത്തില്‍ അവരാണ് തീരുമാനം എടുക്കേണ്ടത്. പരമാവധി 15 കുട്ടികള്‍ മാത്രമാണ് ക്ലാസില്‍ ഉണ്ടാവുക. കുട്ടികള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലമുണ്ടാവും. അധ്യാപകന്‍ നിശ്ചിത പരിധിയില്‍ നിന്നുകൊണ്ടു മാത്രമാണ് ക്ലാസെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends