ഒമാനിലെ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നു ടി സി വാങ്ങിയത് മൂവായിരത്തിലേറെ പേര്‍

ഒമാനിലെ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നു ടി സി വാങ്ങിയത് മൂവായിരത്തിലേറെ പേര്‍
ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് ടി.സി വാങ്ങിയത് മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നും മറ്റും കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങിയതാണ് പ്രധാന കാരണം.

വന്ദേഭാരത് മിഷന്‍ തുടങ്ങിയ മെയ് മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ 85000ത്തിലധികം ഇന്ത്യക്കാരാണ് ഒമാനില്‍ നിന്ന് മടങ്ങിയത്. ഈ എണ്ണവുമായി താരതമ്യപ്പെടുത്തുേമ്പാള്‍ കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവ് കുറഞ്ഞ തോതിലാണ്. 21 ഇന്ത്യന്‍ സ്‌കൂളുകളിലായി ഏകദേശം 46000ത്തോളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.

ടി.സി വാങ്ങിയവരില്‍ 400ലധികം പേര്‍ സുഹാര്‍ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നാണ്. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് 350ലധികം ടി.സികളും സലാലയില്‍ നിന്ന് മുന്നൂറിലധികം ടി.സികളും നല്‍കി. മൊത്തം കണക്കെടുക്കുേമ്പാള്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ അഞ്ച് ശതമാനത്തിന്റെ മാത്രം കുറവാണ് ഉള്ളത്.

Other News in this category



4malayalees Recommends