ആത്മവിശ്വാസത്തോടെ കൈവീശി ചിരിച്ചുകൊണ്ടുപോയ രാഗിണി ദ്വിവേദിയല്ല ഇപ്പോള്‍ ജയിലിലുള്ളത് ; താരം തകര്‍ന്ന മാനസികാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

ആത്മവിശ്വാസത്തോടെ കൈവീശി ചിരിച്ചുകൊണ്ടുപോയ രാഗിണി ദ്വിവേദിയല്ല ഇപ്പോള്‍ ജയിലിലുള്ളത് ; താരം തകര്‍ന്ന മാനസികാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്
ലഹരി മരുന്നു കേസില്‍ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദി ജയിലിനുള്ളില്‍ തകര്‍ന്ന മാനസികാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടി കരഞ്ഞു തളര്‍ന്ന അവസ്ഥയിലാണെന്നാണ് ജയില്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭക്ഷണം പോലും കഴിക്കാന്‍ കൂട്ടാക്കിയില്ലെന്നും ഉറങ്ങാതെ ഇരിന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

ജയിലിലെത്തിച്ചപ്പോള്‍ ഒരു സെലിബ്രിറ്റി ആയ ഇവരോട് സംസാരിക്കാന്‍ പല അന്തേവാസികളും ശ്രമിച്ചെങ്കിലും രാഗിണി ആരോടും സംസാരിച്ചിരുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നിലവില്‍ രാഗിണിയെ ക്വറന്റീന്‍ സെല്ലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.


മുന്‍കരുതല്‍ എന്ന നിലയ്ക്ക് പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. ഈ സെല്ലില്‍ പത്ത് ദിവസം പാര്‍പ്പിച്ച ശേഷം കോവിഡ് പരിശോധന നടത്തും. രോഗം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാകും വനിതാ ജയിലിലെ സാധാരണ സെല്ലിലേക്ക് മാറ്റുക.

തന്റെ മകള്‍ സിംഹത്തെപ്പോലെയാണെന്നും സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമായി അറിയാണെന്നുമാണ് രാഗിണിയുടെ അമ്മ മാധ്യമങ്ങളോട് സംസാരിക്കവെ അറിയിച്ചത്.

അറസ്റ്റിന് പിന്നാലെ ലഹരി പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച നടി മൂത്ര സാമ്പിളില്‍ വെള്ളം ചേര്‍ത്ത് നല്‍കിയതും വിവാദം ഉയര്‍ത്തിയിരുന്നു. ഡോക്ടര്‍ തന്നെയാണ് നടിയുടെ ഈ കള്ളക്കളി വെളിച്ചത്തു കൊണ്ടു വന്നതും. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ ഇക്കാര്യവും അന്വേഷണ സംഘം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

Other News in this category4malayalees Recommends