കേരള നിയമസഭയിലെ രണ്ടു ലക്ഷം രൂപ വിലയുള്ള പൊതു മുതല്‍ നശിപ്പിച്ച സംഭവം ; കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ വിധി 22ന്

കേരള നിയമസഭയിലെ രണ്ടു ലക്ഷം രൂപ വിലയുള്ള പൊതു മുതല്‍ നശിപ്പിച്ച സംഭവം ; കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ വിധി 22ന്
കേരള നിയമസഭയിലെ പൊതുമുതല്‍ ഇടത് നേതാക്കള്‍ നശിപ്പിച്ച കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ ഈ മാസം 22 ന് വിധി. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് കേസില്‍ വിധി പറയുക. അതേസമയം, പ്രതികളുടെ അഭിഭാഷകരുടെ വാദത്തെ വീണ്ടും പ്രോസിക്യൂഷന്‍ എതിര്‍ത്തു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികളുടെ വിശദീകരണം ആവശ്യമില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പറഞ്ഞു.


നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ചതിന് ഇപ്പോഴത്തെ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ ഉള്‍പ്പെടെ കഴിഞ്ഞ സഭയിലെ ആറ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെയാണ് കേസ്. 2015 ല്‍ അന്ന് ധനമന്ത്രിയായിരുന്ന കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് തടയാനുള്ള അന്നത്തെ എല്‍ഡിഎഫ് എംഎല്‍എമാരുടെ ശ്രമങ്ങളാണ് നിയമസഭയിലെ കയ്യാങ്കളിയായി മാറിയത്. തുടര്‍ന്ന് ഈ എം.എല്‍.എമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ 2016ല്‍ അധികാരത്തില്‍ വന്നപ്പോള്‍ കേസ് അവസാനിപ്പിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. കേസ് പിന്‍വലിക്കാനുളള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയും കോടതിയുടെ മുന്നിലുണ്ട്. ഇടത് എം.എല്‍.എ മാര്‍ സ്പീക്കറുടെ കസേരയും മൈക്കും കമ്പ്യൂട്ടറും ഉള്‍പ്പടെയുള്ളവ നശിപ്പിക്കുകയായിരുന്നു. രണ്ടു ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നായിരുന്നു കുറ്റപത്രം.

Other News in this category4malayalees Recommends