സ്വപ്ന സുരേഷ് കടകംപള്ളി സുരേന്ദ്രന്റെ ഓഫീസില്‍ എത്തിയോ എന്നത് പരിശോധിക്കണമെന്ന് സന്ദീപ് വാര്യര്‍ ; കേരളത്തിലെ ഒരു മന്ത്രിക്ക് കൂടി ബന്ധമെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി ബിജെപി

സ്വപ്ന സുരേഷ് കടകംപള്ളി സുരേന്ദ്രന്റെ ഓഫീസില്‍ എത്തിയോ എന്നത് പരിശോധിക്കണമെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്തില്‍ മറ്റൊരു മന്ത്രിക്കും ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് അത് കടകംപള്ളിയാണെന്ന് ബിജെപിയുടെ വെളിപ്പെടുത്തല്‍.

സ്വപ്ന സുരേഷുമായി കേരളത്തിലെ ഒരു മന്ത്രിക്ക് കൂടി ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിന്നാലെയാണ് സന്ദീപ് വാര്യര്‍ കടകംപള്ളി സുരേന്ദ്രനെതിരെ രംഗത്തെത്തിയത്.മന്ത്രി ഇ.പി. ജയരാജന്റെ മകനും സ്വപ്ന സുരേഷുയുമായുള്ള ചിത്രം പുറത്തുവിട്ടത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനാണെന്നും സന്ദീപ് ആരോപിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം മന്ത്രി ആരോപണത്തില്‍ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. ഏത് തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

Other News in this category4malayalees Recommends