മതഗ്രന്ഥം വിതരണം ചെയ്ത സംഭവം ; ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും ; മന്ത്രിയ്‌ക്കെതിരെ കേസെടുത്താലും രാജിവയ്ക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മതഗ്രന്ഥം വിതരണം ചെയ്ത സംഭവം ; ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും ; മന്ത്രിയ്‌ക്കെതിരെ കേസെടുത്താലും രാജിവയ്ക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍
നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം കൊണ്ടുവന്നതില്‍ കസ്റ്റംസ് കേസെടുത്തു. ഇക്കാര്യം കസ്റ്റംസ് പ്രത്യേകം അന്വേഷിക്കും. എന്‍.ഐ.എക്ക് നല്‍കിയ വിശദീകരണം പരിശോധിച്ച ശേഷം കസ്റ്റംസ് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യും.

ജൂണ്‍ 25ന് കോണ്‍സുലേറ്റിന്റെ പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മതഗ്രന്ഥ പാഴ്‌സല്‍ കോണ്‍സുലേറ്റ് വാഹനം നേരിട്ടെത്തിയാണ് സ്വീകരിച്ചത്. 245ല്‍ അധികം ബോക്‌സുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 32 ബോക്‌സുകള്‍ സീ ആപ്റ്റ് ഓഫീസിലെത്തിക്കുകയും ജലീലിന്റെ നിര്‍ദേശപ്രകാരം ഇത് മലപ്പുറത്തേക്ക് കൊണ്ടുപോകുകയുമയിരുന്നു. സീ ആപ്റ്റില്‍ എത്തിയത് കൂടാതെയുള്ള ബോക്‌സുകള്‍ എവിടെ എന്നാണ് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്.


കേസെടുത്താലും കെ ടി ജലീല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞു.

ജലീലനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണനും ദേശാഭിമാനിയില്‍ ലേഖനമെഴുതിയിരുന്നു.

കെ.ടി ജലീലിനും എല്‍.ഡി.എഫ് സര്‍ക്കാരിനുമെതിരെ നടത്തുന്ന ഖുര്‍ ആന്‍ വിരുദ്ധ യു.ഡി.എഫ് ബി.ജെ.പി പ്രക്ഷോഭം ഗതികിട്ടാ പ്രേതമായി ഒടുങ്ങുമെന്നത് നിസ്തര്‍ക്കമാണെന്നും 'അവഹേളനം ഖുര്‍ആനോടോ?' എന്ന ലേഖനത്തില്‍ കോടിയേരി പറഞ്ഞു.

യു.ഡി.എഫ് കണ്‍വീനറും ബി.ജെ.പി നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലീലിനെ കേന്ദ്ര ഏജന്‍സികള്‍ വിളിച്ചുവരുത്തി മൊഴി എടുത്തതെന്നും ലേഖനത്തില്‍ പറയുന്നു.

'ഈ വിഷയത്തില്‍ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. ഖുര്‍ആന്‍ ഒരു നിരോധിത മത ഗ്രന്ഥമാണോ?ഇന്ത്യയില്‍ മോദി ഭരണമുള്ളതുകൊണ്ട് റമദാന്‍ കിറ്റും ഖുര്‍ആന്‍ വിതരണവും രാജ്യദ്രോഹമാണെന്ന് സര്‍ക്കാര്‍ കല്‍പ്പനയുണ്ടായിട്ടുണ്ടോ?' അദ്ദേഹം ചോാദിച്ചു

കോടാനുകോടി വിശ്വാസികളായ മുസ്‌ലിങ്ങള്‍ വിശുദ്ധഗ്രന്ഥമായി കാണുന്ന ഖുര്‍ആനോട് ആര്‍.എസ്.എസിനും ബി.ജെ.പിക്കുമുള്ള വിരോധം മറയില്ലാത്തതാണെന്നും ഖുര്‍ആനോട് ആര്‍.എസ്.എസിനെ പോലെ ഒരു അലര്‍ജി മുസ്‌ലിം ലീഗിനും കോണ്‍ഗ്രസിനും എന്തിനാണെന്നും കോടിയേരി ചോദിച്ചു. വരുന്ന അഞ്ച് വര്‍ഷവും അധികാരത്തില്‍ നിന്ന് പുറത്തായാല്‍ ഉണ്ടാകുന്ന മനോവിഭ്രാന്തിയില്‍ ഖുര്‍ആന്‍ വിരുദ്ധ ആര്‍.എസ്.എസ് പ്രക്ഷോഭത്തിന് തീ പകരുകയാണ് മുസ്‌ലിം ലീഗെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു. ലേഖനവും ചര്‍ച്ചയാകുകയാണ്.Other News in this category4malayalees Recommends