ഒരു വര്‍ഷം മുമ്പ് പ്രണയം അവസാനിച്ചു ; സൗഹൃദം തുടര്‍ന്നിരുന്നു ; വിവാദത്തോടെ ഒമാനിലെ ജോലിയും പോയി ; നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ആരോപണ വിധേയനായ യുവാവ്

ഒരു വര്‍ഷം മുമ്പ് പ്രണയം അവസാനിച്ചു ; സൗഹൃദം തുടര്‍ന്നിരുന്നു ; വിവാദത്തോടെ ഒമാനിലെ ജോലിയും പോയി ; നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ആരോപണ വിധേയനായ യുവാവ്
പ്രണയ ബന്ധം അവസാനിച്ചെങ്കിലും സൗഹൃദത്തിന്റെ പേരില്‍ ഫോണ്‍ സംഭാഷണങ്ങള്‍ തുടര്‍ന്നിരുന്നുവെന്ന് നഴ്‌സിങ് വിദ്യാര്‍ത്ഥിനി അര്‍ച്ചനയുടെ മരണത്തില്‍ ആരോപണ വിധേയനായ യുവാവ്. പെണ്‍കുട്ടിയുമായുള്ള ബന്ധത്തില്‍ നിന്ന് ഒരു വര്‍ഷം മുമ്പു തന്നെ പിന്മാറിയിരുന്നെന്ന് യുവാവ് പോലീസിന് മൊഴി നല്‍കി. ഈ യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.


രണ്ടു വര്‍ഷത്തിനുള്ളില്‍ വിവാഹം നടത്തണമെന്ന് അര്‍ച്ചനയോടും വീട്ടുകാരോടും ആവശ്യപ്പെട്ടെങ്കിലും പഠനം പൂര്‍ത്തിയാക്കി ജോലി ലഭിച്ച ശേഷമേ വിവാഹക്കാര്യം ആലോചിക്കൂവെന്നും ഇതിന് രണ്ടു വര്‍ഷമെങ്കിലും കഴിയണമെന്നും അര്‍ച്ചനയുടെ വീട്ടുകാര്‍ നേരത്തെ പറഞ്ഞിരുന്നതായി യുവാവ് പറഞ്ഞു. തുടര്‍ന്നാണ് ഒരു വര്‍ഷം മുമ്പ് ബന്ധം അവസാനിപ്പിച്ചത്.

ഒമാനില്‍ ജോലി ചെയ്തിരുന്ന യുവാവ് ആറു മാസം മുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം ജോലിയ്ക്ക് തിരികെ കയറേണ്ടതായിരുന്നെങ്കിലും നാട്ടിലെ സംഭവങ്ങള്‍ മൂലം ജോലിയില്‍ നിന്ന് നീക്കിയതായി പോലീസ് പറഞ്ഞു.

വിവാഹ വാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്മാറിയതിനെ തുടര്‍ന്നാണ് അര്‍ച്ചനയെന്ന 21 കാരി ജീവനൊടുക്കിയത്. യുവാവും സുഹൃത്തും പെണ്ണുകാണലിന് എത്തിയപ്പോള്‍ നൂറുപവന്‍ സ്വര്‍ണ്ണത്തിന്റെ കാര്യം പറഞ്ഞെന്നും സ്ത്രീധനത്തിന്റെ പേരിലാണ് യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നും അര്‍ച്ചനയുടെ കുടുംബം ആരോപിച്ചിരുന്നു.

Other News in this category4malayalees Recommends