അബുദാബി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ട്രാക്കിങ് സംവിധാനമുള്ള റിസ്റ്റ് ബാന്‍ഡ് നല്‍കും

അബുദാബി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ട്രാക്കിങ് സംവിധാനമുള്ള റിസ്റ്റ് ബാന്‍ഡ് നല്‍കും
അബുദാബി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ഇനി ട്രാക്കിങ് സംവിധാനമുള്ള റിസ്റ്റ് ബാന്‍ഡ് നല്‍കും. ക്വാറന്റൈന്‍ കാലത്ത് ഇവരുടെ സഞ്ചാരം നിരീക്ഷിക്കാനാണ് ഇത്തരമൊരു നടപടി. ഇത്തിഹാദ് എയര്‍വേസാണ് യാത്രക്കാര്‍ക്കുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അറിയിച്ചത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന എല്ലാ യാത്രക്കാര്‍ക്കും 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

ഇക്കാലയളവില്‍ ഇവരെ നിരീക്ഷിക്കുന്നതിനായാണ് റിസ്റ്റ് ബാന്‍ഡ് നല്‍കുന്നത്. അതേസമയം പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും വയോധികര്‍ക്കും ഇതില്‍ ഇളവുണ്ടാകും.

Other News in this category4malayalees Recommends