'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം അതേ കാര്യം തന്നെ നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല ; ഭാവന

'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം അതേ കാര്യം തന്നെ നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല ; ഭാവന

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന താരത്തിന്റെ പോസ്റ്റുകള്‍ ആരാധകര്‍ക്കിയില്‍ വൈറലാവാറുണ്ട്. താരം പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.


'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം അതേ കാര്യം തന്നെ നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതുകൊണ്ടാണ് ഞാനിവിടെ ഉള്ളത് – കര്‍മ' എന്നാണ് ഭാവനയുടെ പോസ്റ്റ്. സയനോര ഫിലിപ്പ്, മൃദുല മുരളി എന്നിങ്ങനെ ഭാവനയുടെ സുഹൃത്തുക്കളും നടിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.


പ്രിയ സുഹൃത്തുക്കളായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും അടുത്തിടെ ഭാവന പങ്കുവച്ചിരുന്നു. സുഹൃത്തുക്കളല്ല സഹോദരിമാരാണ് തങ്ങള്‍ എന്നാണ് മഞ്ജുവും സംയുക്തയുമായുള്ള സൗഹൃദത്തെ ഭാവന വിശേഷിപ്പിച്ചത്. ഭര്‍ത്താവ് നവീനൊപ്പം ബാഗ്ലൂരിലാണ് താരം ഇപ്പോഴുള്ളത്.

Other News in this category4malayalees Recommends