സൗദി അറേബ്യയുടെ പക്കല്‍ ആണവ ഇന്ധനവും, ആണവായുധവും നിര്‍മ്മിക്കാന്‍ പര്യാപ്തമായ യുറേനിയം; കുഴിച്ചെടുക്കാന്‍ സഹായിച്ച് ചൈന?

സൗദി അറേബ്യയുടെ പക്കല്‍ ആണവ ഇന്ധനവും, ആണവായുധവും നിര്‍മ്മിക്കാന്‍ പര്യാപ്തമായ യുറേനിയം; കുഴിച്ചെടുക്കാന്‍ സഹായിച്ച് ചൈന?
ആണവ ഇന്ധനവും, ആയുധങ്ങളും നിര്‍മ്മിക്കാന്‍ ആവശ്യമായ കുഴിച്ചെടുത്ത യുറേനിയം ധാതുക്കള്‍ സൗദി അറേബ്യയുടെ പക്കലുള്ളതായി റിപ്പോര്‍ട്ട്. ആണവ സഹകരണ കരാറിന്റെ ഭാഗമായി ചൈനീസ് ജിയോളിസ്റ്റുകളുടെ സഹായത്തോടെയാണ് അതിവേഗത്തില്‍ സൗദി ഭരണകൂടം തങ്ങളുടെ യുറേനിയം റിസര്‍വ്വുകള്‍ കണ്ടെത്തുന്നത്. എത്രത്തോളം ശേഖരം സൗദിയുടെ പക്കലുണ്ടെന്ന് വിവരിക്കുന്ന റിപ്പോര്‍ട്ട് കണ്ട് ഗാര്‍ഡിയന്‍ പത്രമാണ് വിവരം പുറത്തുവിട്ടത്.

സൗദി അറേബ്യയുടെ ആയുധ ശേഖരണം സംബന്ധിച്ച ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ശേഖരം കണ്ടെത്താന്‍ കൊടുംചൂടുള്ള വേനല്‍ക്കാലത്തും ജിയോളജിസ്റ്റുകള്‍ ജോലി ചെയ്‌തെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തിന്റെ മധ്യഭാഗത്തും, നോര്‍ത്ത് വെസ്റ്റ് മേഖലയിലുമുള്ള മൂന്ന് പ്രധാന നിക്ഷേപങ്ങളിലായി ഏകദേശം 90,000 ടണ്‍ യുറേനിയം ഉള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്.

കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിയാല്‍ മാത്രമാണ് ഇതിന്റെ വ്യാപ്തി സ്ഥിരീകരിക്കാന്‍ കഴിയുക. കൂടാതെ ഇത് കുഴിച്ചെടുക്കാന്‍ ആവശ്യമായ ചെലവും കണക്കാക്കിയിട്ടില്ല. ആണവ ശക്തിയായി മാറുന്നത് സംബന്ധിച്ച് സൗദി നേരത്തെ തന്നെ മനസ്സ് തുറന്നിരുന്നു. യുറേനിയം ആഭ്യന്തരമായി തന്നെ കുഴിച്ചെടുക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആണവ ഇന്ധന ഉത്പാദനത്തില്‍ സ്വയം പര്യാപ്തതയിലേക്ക് നീങ്ങാനുള്ള പദ്ധതികളെക്കുറിച്ചും നേരത്തെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. ലോകത്തിലെ ഏറ്റവും ഇന്ധന കയറ്റുമതി നടത്തുന്ന രാഷ്ട്രം യുറേനിയം ഊര്‍ജ്ജ ഉത്പാദത്തിനാണ് ഉപയോഗിക്കുക. എന്നാല്‍ സമ്പുഷ്ടീകരണം വഴി ഇത് സൈനിക ആവശ്യത്തിനും ഉപയോഗിക്കാം.

Other News in this category4malayalees Recommends