എച്ച്-1ബി പ്രോഗ്രാം അഴിച്ചു പണിയാനൊരുങ്ങി ട്രംപ്; ഈ പ്രോഗ്രാമിന്റെ വേയ്ജ് ലെവലുകളും മാനദണ്ഡങ്ങളും പുനക്രമീകരിക്കും; ഉടന്‍ പ്രാബല്യത്തില്‍ വരുന്ന പ്രോഗ്രാം അധികം വൈകാതെ നിലവില്‍ വന്നേക്കും; എച്ച് 1 ബി വിസയിലെത്തുന്നവര്‍ക്ക് പ്രതീക്ഷ

എച്ച്-1ബി പ്രോഗ്രാം അഴിച്ചു പണിയാനൊരുങ്ങി ട്രംപ്;  ഈ പ്രോഗ്രാമിന്റെ വേയ്ജ് ലെവലുകളും മാനദണ്ഡങ്ങളും പുനക്രമീകരിക്കും; ഉടന്‍ പ്രാബല്യത്തില്‍ വരുന്ന പ്രോഗ്രാം അധികം വൈകാതെ നിലവില്‍ വന്നേക്കും; എച്ച് 1 ബി വിസയിലെത്തുന്നവര്‍ക്ക് പ്രതീക്ഷ
എച്ച്-1ബി പ്രോഗ്രാമിനായി ട്രംപ് ഭരണകൂടം പുതിയ വേയ്ജ്‌ലെവല്‍ ആരംഭിക്കാന്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബര്‍ ഇത് സംബന്ധിച്ച പുതിയ റിവ്യൂ ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബഡ്ജറ്റിന് സമര്‍പ്പിച്ചുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എച്ച്1 ബി വിസ പ്രോഗ്രാമിലെ വേയ്ജ് ലെവലുകളും മാനദണ്ഡങ്ങളും പുനക്രമീകരിക്കുന്നതിനുള്ള ഡ്രാഫ്റ്റ് റെഗുലേഷനാണിത്. ഇത്തരത്തിലുള്ള ഒരു അഴിച്ച് പണി നിരവധി മാസങ്ങളായി ട്രംപ് ഭരണകൂടത്തിന്റെ പരിഗണനയിലുള്ള കാര്യമാണ്.

ഒരു ഇടക്കാല ഫൈന്‍ റൂള്‍ എന്ന നിലയില്‍ ഈ നിയമം പുറപ്പെടുവിച്ചേക്കാമെന്നാണ് ലോ ഫേമായ ഫ്രാഗോമെന്‍ വെളിപ്പെടുത്തുന്നത്. ഉടന്‍ പ്രാബല്യത്തില്‍ വരുന്നതോ അല്ലെങ്കില്‍ ഉടന്‍ പ്രാബല്യത്തില്‍ വരാത്തതോ ആയ നിയമമെന്ന നിലയിലായിരിക്കും ഇത് നടപ്പിലാക്കുകയെന്നും സൂചനയുണ്ട്. അതായത് മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ നിയമം സംബന്ധിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും നിര്‍ദേശിക്കാന്‍ ഇത് നിലവില്‍ വരുന്നതിന് മുമ്പ് തൊഴിലുടമകള്‍ക്കും മറ്റ് അംഗങ്ങള്‍ക്കും അവകാശമുണ്ടായിരിക്കുകയില്ല.

ഒഎംബി ഇത് സംബന്ധിച്ച പച്ചക്കൊടി കാട്ടിയാല്‍ ഇത് ഫെഡറല്‍ രജിസ്ട്രാറില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഇത്തരത്തില്‍ ഇത് പ്രസിദ്ധീകരിച്ച് അധികം വൈകാതെ ഈ നിയമം പ്രാബല്യത്തില്‍ വരുന്നതായിരിക്കും. ഈ നിയമത്തെ ചിലര്‍ കോടതിയില്‍ ചോദ്യം ചെയ്‌തേക്കാമെന്നും ഫ്രാഗ്മെന്‍ പ്രവചിക്കുന്നത്.ധാരാളം ഇന്ത്യക്കാരുടെ യുഎസ് കുടിയേറ്റത്തിന് വഴിയൊരുക്കുന്ന എച്ച് 1 ബി പ്രോഗ്രാം ഇന്ത്യക്കാരെസംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായതിനാല്‍ ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ ഇന്ത്യക്കാരടക്കമുള്ള മിക്ക കുടിയേറ്റക്കാരും ആകാംക്ഷയോടെയാണ് ഉറ്റ് നോക്കുന്നത്.

Other News in this category



4malayalees Recommends