കാനഡയില്‍ ജോലി നഷ്ടപ്പെട്ട പിഎന്‍പി അപേക്ഷകര്‍ക്ക് രണ്ടാമതൊരു അവസരം;2020 മാര്‍ച്ച് 18 വരെ സമര്‍പ്പിച്ച അപേക്ഷകളുടെ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കുന്നു; അതിനിടെ ഒരു ജോലി കണ്ടെത്തിയാല്‍ മതി; ഇതിനായി നവംബര്‍ 17 വരെ പുതിയ അപേക്ഷ നല്‍കാം

കാനഡയില്‍ ജോലി നഷ്ടപ്പെട്ട പിഎന്‍പി അപേക്ഷകര്‍ക്ക്  രണ്ടാമതൊരു അവസരം;2020 മാര്‍ച്ച് 18 വരെ സമര്‍പ്പിച്ച അപേക്ഷകളുടെ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കുന്നു; അതിനിടെ ഒരു ജോലി കണ്ടെത്തിയാല്‍ മതി; ഇതിനായി നവംബര്‍ 17 വരെ പുതിയ അപേക്ഷ നല്‍കാം
കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടപ്പെട്ട പിഎന്‍പി അപേക്ഷകര്‍ക്ക് കാനഡ രണ്ടാമതൊരു അവസരം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്പ്രകാരം ചില പ്രത്യേക പിഎന്‍പി നോമിനീ പ്രോഗ്രാമില്‍ പെട്ട അപേക്ഷകര്‍ക്കാണ് 2021 വരെ പുതിയ ജോലി നേടിയെടുക്കാനും അതുവരെ തങ്ങളുടെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം നോമിനേഷന്‍ നഷ്ടപ്പെടുത്താതിരിക്കാനും അവസരമേകാനും കനേഡിയന്‍ പ്രൊവിന്‍സുകളും ടെറിട്ടെറികളും തീരുമാനിച്ചിരിക്കുന്നത്.

ഇത് പ്രകാരം ഈ വര്‍ഷം മാര്‍ച്ച് 18ന് മുമ്പ് പേപ്പര്‍ അധിഷ്ഠിത പിഎന്‍പി അപേക്ഷകള്‍ സമര്‍പ്പിച്ചവരും കോവിഡ് കാരണം ജോബ് ഓഫര്‍ നഷ്ടപ്പെട്ടവരുമായവര്‍ക്ക് ഇവ ഹോള്‍ഡ് ചെയ്യണമെന്ന അപേക്ഷ സെപ്റ്റംബര്‍ 17നും നവംബര്‍ 17നും ഇടയില്‍ സമര്‍പ്പിക്കാവുന്നതാണ്. തുടര്‍ന്ന് അധികൃതര്‍ ഈ അപേക്ഷകളുടെ കാലാവധി 2021 മാര്‍ച്ച് 17 വരെ ദീര്‍ഘിപ്പിക്കുന്നതായിരിക്കും. എന്നാല്‍ ഇത്തരക്കാര്‍ ഇക്കാലത്തിനിടയ്ക്ക് പുതിയ ജോലി കണ്ടെത്തിയിരിക്കണം.

അതായത് 2021 മാര്‍ച്ച് 17 എന്ന തീയതി അല്ലെങ്കില്‍ കാനഡയിലെപ്രൊവിന്‍സുകളില്‍ നിന്നോ ടെറിട്ടെറികളില്‍ നിന്നോ ഒരു ജോബ് ഓഫര്‍ ഇതില്‍ ഏതാണ് ആദ്യം സംഭവിക്കുന്നത് ആ തിയതി വരെയായിരിക്കും പിഎന്‍പി അപേക്ഷകള്‍ നീട്ടുന്നത്. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍സ്ഷിപ്പ് കാനഡ ഇത്തരം വിഭാഗത്തില്‍ പെട്ട പിഎന്‍പി അപേക്ഷകരുടെ അപേക്ഷ ദീര്‍ഘിപ്പിക്കുമെന്ന് ഉപദേശിക്കാനുള്ള ഉത്തരവാദിത്വം കനേഡിയന്‍ പ്രവിശ്യകള്‍ക്കും ടെറിട്ടെറികള്‍ക്കുമുണ്ട്.

Other News in this category



4malayalees Recommends