വിക്ടോറിയയിലെ ചിലയിടങ്ങളില്‍ അനാവശ്യമായി സ്‌റ്റേജ് 4 ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നുവെന്ന് ആരോപണം; ഏതാനും സ്ഥാപനങ്ങള്‍ മാത്രമുള്ള ഈ കണ്‍ട്രി ടൗണില്‍ മെട്രൊപൊളിറ്റന്‍ മെല്‍ബണിലെ മാനദണ്ഡത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതില്‍ എതിര്‍പ്പ് ശക്തം

വിക്ടോറിയയിലെ ചിലയിടങ്ങളില്‍ അനാവശ്യമായി സ്‌റ്റേജ് 4 ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നുവെന്ന് ആരോപണം; ഏതാനും സ്ഥാപനങ്ങള്‍ മാത്രമുള്ള ഈ കണ്‍ട്രി ടൗണില്‍ മെട്രൊപൊളിറ്റന്‍ മെല്‍ബണിലെ മാനദണ്ഡത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതില്‍ എതിര്‍പ്പ് ശക്തം
വിക്ടോറിയയിലെ ചിലയിടങ്ങളില്‍ അനാവശ്യമായി സ്‌റ്റേജ് 4 ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നുവെന്ന ആരോപണം ശക്തമായി. അതായത് വെറും ഒരു കോവിഡ് കേസുള്ള ഇടങ്ങളില്‍ പോലും ഇത്തരത്തില്‍ കര്‍ക്കശമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജനജീവിതം താറുമാറാക്കുന്നുവെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.മെല്‍ബണില്‍ നിന്നും ഏതാണ്ട് 100 കിലോമീറ്റര്‍ അകലെയുള്ള കണ്‍ട്രി ടൗണായ ബണ്‍യിപില്‍ വെറും ഒരു കോവിഡ് കേസ് മാത്രമാണ് നിലവിലുള്ളതെന്നിരിക്കെ ഇവിടെയും സ്‌റ്റേജ് 4 ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ മാനദണ്ഡമെന്താണെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

ആളുകള്‍ തിങ്ങി നിറഞ്ഞ മെല്‍ബണ്‍ പോലുള്ള ഇടങ്ങളില്‍ ഇത്തരത്തില്‍ സ്‌റ്റേജ് 4 ലോക്ക്ഡൗണ്‍ മുന്‍കരുതലായി ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെങ്കിലും തികച്ചും കാര്‍ഷിക പ്രദേശവും ജനസാന്ദ്ര വളരെ ചുരുങ്ങിയതുമായ കോവിഡ് കേസുകള്‍ പേരിന് മാത്രമുള്ളതുമായ ബണ്‍യിപ് പോലുള്ള ഇടങ്ങളില്‍ കര്‍ക്കശ ലോക്ക്ഡൗണ്‍ തീരെ ആവശ്യമില്ലെന്നാണ് നിരവധി പേര്‍ വാദിക്കുന്നത്. വളരെ ചെറിയ കണ്‍ട്രി ടൗണായ ബണ്‍യിപില്‍ വെറും 2500 പേര്‍ മാത്രമേ താമസിക്കുന്നുള്ളൂ.

ഇവിടുത്തെ ടൗണ്‍ സെന്ററില്‍ രണ്ട് കഫെകളും ഏതാനും ഷോപ്പുകളും ഒരു കെമിസ്റ്റും ഒരു പോസ്റ്റ് ഓഫീസും പബും ബേക്കറിയും മാത്രമേയുള്ളൂ.മെട്രൊപൊളിറ്റന്‍ മെല്‍ബണിലും ബണ്‍യിപിലും ഒരേ മാനദണ്ഡങ്ങളാല്‍ സ്റ്റേജ് 4 ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്ന ചോദ്യം ശക്തമാകുന്നുണ്ട്. മുഖ്യമായും കാര്‍ഷിക വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്ന ഇവിടുത്തുകാരുടെ വരുമാനം വഴിമുട്ടിക്കാന്‍ മാത്രമേ ഈ ലോക്ക്ഡൗണ്‍ വഴിയൊരുക്കുകയുള്ളുവെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.

Other News in this category



4malayalees Recommends