ഓസ്‌ട്രേലിയയിലെ വീട്ട് വാടകകള്‍ കുത്തനെ ഇടിയുന്നു; കാരണം കോവിഡ് പ്രത്യാഘാതം; ജോലി നഷ്ടപ്പെട്ടവര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയതിനാലും കുടിയേറ്റക്കാര്‍ നിലച്ചതിനാലും വാടകവീടുകള്‍ കൂട്ടത്തോടെ ഒഴിയുന്നു; ഹൗസിംഗ് മേഖലയില്‍ നിക്ഷേപിച്ചവര്‍ക്ക് കൈപൊള്ളും

ഓസ്‌ട്രേലിയയിലെ വീട്ട് വാടകകള്‍ കുത്തനെ ഇടിയുന്നു; കാരണം കോവിഡ് പ്രത്യാഘാതം; ജോലി നഷ്ടപ്പെട്ടവര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയതിനാലും കുടിയേറ്റക്കാര്‍ നിലച്ചതിനാലും വാടകവീടുകള്‍ കൂട്ടത്തോടെ ഒഴിയുന്നു; ഹൗസിംഗ് മേഖലയില്‍ നിക്ഷേപിച്ചവര്‍ക്ക് കൈപൊള്ളും

ഓസ്‌ട്രേലിയയിലെ ഹൗസിംഗ് മാര്‍ക്കറ്റില്‍ കോവിഡ് കടുത്ത പ്രത്യാഘാതമേല്‍പ്പിച്ച് കൊണ്ടിരിക്കുന്നുവെന്ന പുതിയ പ്രവണതകള്‍ പുറത്ത് വന്നു.ഇത് പ്രകാരം സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്ബാന്‍, തുടങ്ങിയിടങ്ങളില്‍ വീട്ട് വാടകാ നിരക്ക് കുത്തനെ താഴോട്ട് പോയിട്ടുണ്ട്. തല്‍ഫലമായി മോര്‍ട്ട്‌ഗേജെടുത്ത് വാടക വീടുണ്ടാക്കിയവരുടെ നില പരിതാപകരമായിരിക്കും. ഹൗസിംഗ് മേഖലയില്‍ നിക്ഷേപിച്ചവര്‍ക്കും കൈ പൊള്ളുമെന്നുറപ്പായിട്ടുണ്ട്.


എന്നാല്‍ അതേ സമയം വീട് വാടകക്കെടുക്കുന്നവര്‍ക്കും വീടുകള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും നിലവില്‍ അനുകൂല സന്ദര്‍ഭമാണ്. വാടക ഇത്തരത്തില്‍ ഇടിഞ്ഞതില്‍ ഭൂരിഭാഗവും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കാണ്.വാടക വീടുകളും ഫ്‌ലാറ്റുകളും കൂടുതലായി ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ വീട്ടുടമകള്‍ക്ക് വര്‍ധിച്ച വാടക ചോദിച്ച് വാങ്ങാന്‍ നിര്‍വാഹമില്ലാതായിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടപ്പെട്ട നിരവധി പേര്‍ , തങ്ങളുടെ വാടക വീടുകള്‍ ഉപേക്ഷിക്കുകയും അച്ഛനമ്മമാര്‍ക്കൊപ്പം താമസിക്കാന്‍ പോവുകയും ചെയ്തത് വാടക് വീടുകള്‍ വന്‍ തോതില്‍ കാലിയാകാന്‍ കാരണമായിട്ടുണ്ട്.

ഇതിന് പുറമെ കൊറോണ കാരണം കുടിയേറ്റക്കാരുടെയും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെയും എണ്ണം ഇടിഞ്ഞതും വാടകവീടുകള്‍ ഇഷ്ടം പോലെ ലഭിക്കാന്‍ കാരണമായിട്ടുണ്ട്. ഇക്കാരണത്താല്‍ സ്വാഭാവികമായും വീട്ട് വാടക അടുത്ത കാലത്തൊന്നുമില്ലാത്ത വിധത്തില്‍ ഇടിഞ്ഞ് താഴുകയും ചെയ്തിരിക്കുകയാണ്.റെന്റല്‍ വെബ്‌സൈറ്റായ എയര്‍ബിഎന്‍ബിയില്‍ മാത്രം ഫെബ്രുവരിയില്‍ മാത്രം 40,000 പ്രോപ്പര്‍ട്ടികളാണ് കാലിയായി കിടക്കുന്നത്.


Other News in this category



4malayalees Recommends