യുഎസില്‍ ടിക് ടോക്കും, വിചാറ്റും ഞായറാഴ്ച മുതല്‍ ഡൗണ്‍ലോഡ് വിലക്കി ഡൊണാള്‍ഡ് ട്രംപ്; കമ്പനിയെ ഒറാക്കിളിനും, വാള്‍മാര്‍ട്ടിനും വില്‍ക്കാന്‍ സമ്മര്‍ദം

യുഎസില്‍ ടിക് ടോക്കും, വിചാറ്റും ഞായറാഴ്ച മുതല്‍ ഡൗണ്‍ലോഡ് വിലക്കി ഡൊണാള്‍ഡ് ട്രംപ്; കമ്പനിയെ ഒറാക്കിളിനും, വാള്‍മാര്‍ട്ടിനും വില്‍ക്കാന്‍ സമ്മര്‍ദം
ഞായറാഴ്ച മുതല്‍ അമേരിക്കക്കാര്‍ക്ക് ടിക്ക് ടോക്കും, വിചാറ്റും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ യുഎസ് ആപ്പ് സ്റ്റോറുകളില്‍ വിലക്ക് പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. യുഎസിലെ ജനങ്ങള്‍ക്ക് ഫോണുകളില്‍ വീഡിയോ ഷെയറിംഗ് ആപ്പും, ചൈനീസ് ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പായ വിചാറ്റും ഡൗണ്‍ലോഡ് ചെയ്യുന്നത് വിലക്കാനുള്ള ഉത്തരവ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കുമെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാന്‍സ് യുഎസ് ഓപ്പറേഷന്‍സ് വിഭാഗത്തെ വില്‍ക്കാനുള്ള കരാര്‍ ഒപ്പുവെയ്ക്കാന്‍ മത്സരിക്കുന്നതിനിടെയാണ് ഞായറാഴ്ച മുതല്‍ വിലക്ക് വരുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടിക് ടോക്കിനെ വില്‍ക്കാനുള്ള സമ്മര്‍ദമാണ് ശക്തിപ്പെടുത്തുന്നത്. നിലവില്‍ ഫോണുകളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ഇത് തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ അപ്‌ഡേറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാതെ വരുന്നതോടെ ആപ്പിന്റെ സൗകര്യങ്ങള്‍ ഇല്ലാതാകും.


ഒറാക്കിള്‍ കോര്‍പ്പുമായും, മറ്റ് ചില കമ്പനികള്‍ക്കും ഒപ്പം ചേര്‍ന്ന് പുതിയ കമ്പനി രൂപീകരിക്കാനാണ് ബൈറ്റ് ഡാന്‍സ് ചര്‍ച്ച നടത്തുന്നത്. ഉപയോക്താക്കളുടെ ഡാറ്റ സംബന്ധിച്ച യുഎസിന്റെ ആശങ്കകള്‍ പരിഹരിക്കാനാണ് ഈ നീക്കം. യുഎസില്‍ അപ്പാടെ ആപ്പ് വിലക്കുന്നത് ഒഴിവാക്കാന്‍ ബൈറ്റ് ഡാന്‍സിന് ട്രംപിന്റെ അംഗീകാരം ആവശ്യമാണ്.

കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവ് പ്രാബല്യത്തില്‍ വന്നാല്‍ രണ്ട് ആപ്പുകളും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും, ഗൂഗിള്‍ പ്ലേയിലും, ആപ്പ് ലഭ്യമാക്കുന്ന മറ്റ് പ്ലാറ്റ്‌ഫോമിലും ലഭ്യമല്ലാതെ വരും.

Other News in this category4malayalees Recommends