കൊച്ചിയില്‍ മൂന്ന് അല്‍ഖായിദ ഭീകരര്‍ പിടിയില്‍ ; പിടിയിലായവര്‍ പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ചവര്‍ ; ലക്ഷ്യമിട്ടത് വന്‍ ആക്രമണമെന്ന് സൂചന

കൊച്ചിയില്‍ മൂന്ന് അല്‍ഖായിദ ഭീകരര്‍ പിടിയില്‍ ; പിടിയിലായവര്‍ പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ചവര്‍ ; ലക്ഷ്യമിട്ടത് വന്‍ ആക്രമണമെന്ന് സൂചന
കേരളത്തിലും പശ്ചിമ ബംഗാളിലുമായി ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ പരിശോധനയില്‍ ഒന്‍പത് അല്‍ഖ്വയ്ദ ഭീകരവാദികള്‍ പിടിയില്‍. പാകിസ്ഥാന്റെ പിന്തുണ ലഭിക്കുന്ന അല്‍ ഖ്വയ്ദ വിഭാഗവുമായി ബന്ധമുള്ളവരാണ് ഇവര്‍. കൊച്ചിയിലും മുര്‍ഷിദാബാദിലുമായാണ് ഇവര്‍ പിടിയിലായത്. കുറേ നാളായി ഈ സംഘം കേരളത്തിലും പശ്ചിമബംഗാളിലുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളില്‍ ആക്രമണം നടത്താനുള്ള പദ്ധതികള്‍ ഇവര്‍ തയാറാക്കിവരികയായിരുന്നുവെന്നും എന്‍ഐഎ അറിയിച്ചു.

പശ്ചിമബംഗാളില്‍ നിന്ന് ആറുപേരും കൊച്ചിയില്‍ നിന്ന് മൂന്നുപേരുമാണ് പിടിയിലായത്. ഇവരില്‍ നിന്ന് അപകടകരമായ വസ്തുക്കള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ജിഹാദി ലേഖനങ്ങള്‍, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, മറ്റ് രേഖകള്‍ എന്നിവ കണ്ടെത്തിയതായി എന്‍ഐഎ അറിയിച്ചു. പ്രാഥമിക അന്വേഷണമനുസരിച്ച്, പിടിയിലായവര്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള അല്‍ഖ്വയ്ദ തീവ്രവാദികള്‍ സോഷ്യല്‍ മീഡിയ വഴി സംഘടിപ്പിക്കുകയും രാജ്യ തലസ്ഥാനം ഉള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുകയും ചെയ്തിരുന്നു.


മൂര്‍ഷിദ് ഹസന്‍, ഇയാകൂബ് ബിശ്വാസ്, മൊസാറഫ് ഹസന്‍ (മൂന്നുപേരും കൊച്ചിയില്‍ താമസം), നജ്മുസ് സാക്കിബ്, അബു സുഫിയാന്‍. മൈനു മൊന്‍ഡാല്‍, ലിയു യീന്‍ അഹമ്മദ്, അല്‍ മമുന്‍ കമാല്‍, അതിതുര്‍ റഹ്മാന്‍ (പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ താമസം) എന്നിവരാണ് പിടിയിലായത്.

രാജ്യ തലസ്ഥാനം ഉള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുകയും ചെയ്തിരുന്നു.ഈ ആവശ്യത്തിനായി, ഫണ്ട് ശേഖരണത്തില്‍ ഏര്‍പ്പെട്ടിരുന്നു. കൂടാതെ സംഘത്തിലെ കുറച്ച് അംഗങ്ങള്‍ ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുന്നതിനായി ന്യൂഡല്‍ഹിയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നു. ഈ അറസ്റ്റുകളോടെ ദേശീയ തലസ്ഥാനത്ത് അടക്കം ആക്രമണം നടത്താനുള്ള വലിയ പദ്ധതിയാണ് തകര്‍ത്തതെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.

Other News in this category4malayalees Recommends