ഇന്‍ഡോ-പസിഫിക്കില്‍ ഇന്ത്യയെ കൂടി സഹകരിപ്പിക്കണമെന്ന് യുഎസിലെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍; മേഖലയില്‍ ചൈനയുടെ അധീശത്വം തകര്‍ക്കാന്‍ ഏക പോംവഴി ഇത്;അനുദിനം വളര്‍ന്ന് വരുന്ന നിര്‍ണായക ശക്തിയായ ഇന്ത്യയെ അവഗണിക്കാനാവില്ലെന്ന് യുഎസ്

ഇന്‍ഡോ-പസിഫിക്കില്‍ ഇന്ത്യയെ കൂടി സഹകരിപ്പിക്കണമെന്ന് യുഎസിലെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍; മേഖലയില്‍ ചൈനയുടെ അധീശത്വം തകര്‍ക്കാന്‍ ഏക പോംവഴി ഇത്;അനുദിനം വളര്‍ന്ന് വരുന്ന നിര്‍ണായക ശക്തിയായ ഇന്ത്യയെ അവഗണിക്കാനാവില്ലെന്ന് യുഎസ്

ഇന്‍ഡോ-പസിഫിക്കില്‍ ഇന്ത്യയെ കൂടി സഹകരിപ്പിക്കുന്നതിലൂടെ മാത്രമേ ഈ മേഖലയില്‍ ചൈനയുടെ സ്വാധീനം വര്‍ധിച്ച് വരുന്നതിനെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അഭിപ്രായപ്പെട്ട് ഒരു മുതിര്‍ന്ന യുഎസ് നയതന്ത്രജ്ഞന്‍ രംഗത്തെത്തി.ബ്യൂറോ ഓഫ് ഈസ്റ്റ് ഏഷ്യന്‍ ആന്‍ഡ് പസിഫിക്ക് അഫയേര്‍സ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ ഡേവിഡ് സ്റ്റില്‍വെല്‍ രംഗത്തെത്തി. ഇന്‍ഡോ -പസിഫിക്ക് മേഖലയില്‍ ചൈനയുടെ ഇടപെടല്‍ വര്‍ധിച്ച് വരുന്ന വിഷയത്തെ മുന്‍നിര്‍ത്തി നടത്തിയ സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി ഹിയറിംഗില്‍ പ്രസ്തുത കമ്മിറ്റി അംഗങ്ങളോട് സംസാരിക്കവേയായിരുന്നു ഡേവിഡ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്.


അനുദിനം വളര്‍ന്ന് വരുന്ന നിര്‍ണായക ശക്തിയായ ഇന്ത്യയെ ഇന്‍ഡോ-പസിഫിക്കില്‍ നല്ല പരിഗണന നല്‍കി സഹകരിപ്പിക്കുക മാത്രമാണ് മേഖലയിലെ ചൈനയുടെ വര്‍ധിച്ച് വരുന്ന അധിശത്വത്തിന് നിര്‍ണായ പോംവഴിയെന്നാണ് ഡേവിഡ് നിര്‍ദേശിച്ചിരിക്കുന്നത്. 2017 നവംബറില്‍ ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഇന്ത്യയും യുഎസും ജപ്പാനും ഓസ്‌ട്രേലിയയും കൂട്ട് ചേര്‍ന്ന ശ്രമം ആരംഭിച്ചിരുന്നു. ഇന്‍ഡോ-പസിഫിക്കിലെ നിര്‍ണായ റൂട്ടുകളില്‍ ചൈനയുടെ അപകടകരമായ സ്വാധീനം പെരുകുന്നതിനെ പ്രതിരോധിച്ച് ഈ സമുദ്ര വഴികളില്‍ സ്വതന്ത്ര സഞ്ചാരം ഉറപ്പ് വരുത്തുന്നതിനാണ് ഈ കൂട്ടായ്മ ശ്രമങ്ങള്‍ നടത്തി വരുന്നത്.

എന്നാല്‍ ഈ വിഷയത്തില്‍ ഇന്ത്യയെ കൂടുതല്‍ പ്രാധാന്യത്തോടെ സഹകരിപ്പിക്കണമെന്നാണ് ഡേവിഡ് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രം, സൗത്ത് ചൈന കടല്‍ അടങ്ങുന്ന വെസ്‌റ്റേണ്‍ ആന്‍ഡ് സെന്‍ട്രല്‍ പസിഫിക്ക് സമുദ്രം, തുടങ്ങിയവ കൂടിച്ചേര്‍ന്ന ബയോഗ്രാഫിക്ക് റീജിയണാണ് ഇന്‍ഡോ-പസിഫിക്ക് എന്നറിയപ്പെടുന്നത്. സൗത്ത് ചൈന കടലിന് മേല്‍ അവകാശവാദം ഉന്നയിച്ച് ചൈന വര്‍ഷങ്ങളായി ഇവിടെ അധീശത്വ ശ്രമങ്ങള്‍ നടത്തി വരുന്നുണ്ട്.

സൗത്ത് ചൈന കടലിലെ നിരവധി ദ്വീപുകളില്‍ ചൈന തങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുമുണ്ട്. ചൈനക്ക് പുറമെ തായ് വാന്‍, ഫിലിപ്പീന്‍സ്, ബ്രൂണെയ്, മലേഷ്യ, വിയറ്റ്‌നാം തുടങ്ങിയ നിരവധി അയല്‍ രാജ്യങ്ങളും സൗത്ത് ചൈന കടലിന് മേല്‍ അവകാശവാദമുന്നയിക്കുന്നുണ്ട്. ഈ വിഷയത്തില്‍ ചൈനക്കെതിരെ കടുത്ത നിലപാടാണ് യുഎസ് കാലങ്ങളായി പുലര്‍ത്തി വരുന്നത്. ഇന്‍ഡോപസിഫിക്കില്‍ ചൈനയുടെ അധിശത്വം തകര്‍ക്കുന്നതിനായി യുഎസ് സഖ്യകക്ഷികളുമായി ചേര്‍ന്ന് നിര്‍ണായക നീക്കങ്ങള്‍ നടത്തി വരവേയാണ് നിര്‍ണായക നിര്‍ദേശവുമായി ഡേവിഡ് രംഗത്തെത്തിയിരിക്കുന്നത്.


Other News in this category4malayalees Recommends