ഓസ്‌ട്രേലിയയുടെ ആദ്യത്തെ പ്രൈവറ്റ് സ്‌പേസ് റോക്കറ്റ് വിക്ഷേപിച്ചു; രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തില്‍ നിര്‍ണായകമായ ചുവട് വയ്‌പെന്ന് വിലയിരുത്തല്‍; നാളിതുവരെ ഒരു പ്രൈവറ്റ് സ്‌പേസ് ജെറ്റും സഞ്ചരിക്കാത്ത വിധം 85 കിലോമീറ്റര്‍ താണ്ടിയ വിജഗാഥ

ഓസ്‌ട്രേലിയയുടെ ആദ്യത്തെ പ്രൈവറ്റ് സ്‌പേസ് റോക്കറ്റ് വിക്ഷേപിച്ചു; രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തില്‍ നിര്‍ണായകമായ ചുവട് വയ്‌പെന്ന് വിലയിരുത്തല്‍; നാളിതുവരെ ഒരു പ്രൈവറ്റ് സ്‌പേസ് ജെറ്റും സഞ്ചരിക്കാത്ത വിധം 85 കിലോമീറ്റര്‍ താണ്ടിയ വിജഗാഥ
ഓസ്‌ട്രേലിയയുടെ ആദ്യത്തെ പ്രൈവറ്റ് സ്‌പേസ് റോക്കറ്റ് സൗത്ത് ഓസ്‌ട്രേലിയയിലെ വെസ്റ്റ് കോസ്റ്റിലെ കൂനിബാ ടെസ്റ്റ് റേഞ്ചില്‍ നിന്നും പറന്നുയര്‍ന്ന് പൊട്ടിത്തെറിച്ചു. ശനിയാഴ്ച വിക്ഷേപിച്ച റോക്കറ്റ് 85 കിലോമീറ്റര്‍ സഞ്ചരിച്ചുവെന്നും നാളിതുവരെ മറ്റേത് കമേഴ്‌സ്യല്‍ റോക്കറ്റും സഞ്ചരിച്ചതിനേക്കാള്‍ ഏറ്റവും വലിയ ദൂരമാണിതെന്നും സതേണ്‍ ലോഞ്ച് അവകാശപ്പെടുന്നു. 3.4 മീറ്റര്‍ നീളവും 34 കിലോഗ്രാം ഭാരവുമുള്ള ഈ റോക്കറ്റ് വിക്ഷേപിക്കാന്‍ നടത്തുന്ന രണ്ടാമത്തെ ശ്രമമാണിത്.

ആദ്യത്തെ ശ്രമം ചൊവ്വാഴ്ച നടത്തിയെങ്കിലും അതും വിജയിക്കാതെ പോവുകയായിരുന്നു. ഇപ്പോള്‍ വിക്ഷേപിച്ചിരിക്കുന്ന റോക്കറ്റും പേലോര്‍ഡ്‌സും ലൊക്കേറ്റ് ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടന്ന് വരുകയാണ്. ഇപ്പോള്‍ നടത്തിയ ശ്രമം നിര്‍ണായകമാണെന്നും ഇതിലൂടെ ഓസ്‌ട്രേലിയ അതിന്റെ ബഹിരാകാശ ശേഷി ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുന്നുവെന്നുമാണ് സതേണ്‍ ലോഞ്ച് ചീഫ് എക്‌സിക്യൂട്ടീവായ ലോയ്ഡ് ഡാംപ് പറയുന്നത്.

രാജ്യത്തിന് സ്‌പേസ് കേപബിള്‍ റോക്കറ്റ് വിക്ഷേപിക്കുന്നതിനുള്ള കഴിവാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നതെന്നാണ് സതേണ്‍ ലോഞ്ച് അവകാശപ്പെടുന്നത്. ചൊവ്വാഴ്ചത്തെ ലോഞ്ചില്‍ 200 കൂനിബ അബ്ഒറിജിനല്‍ കമ്മ്യൂണിറ്റി മെമ്പര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു നടന്നതെങ്കില്‍ ശനിയാഴ്ചത്തെ ലോഞ്ചില്‍ അവരുടെ സാന്നിധ്യമില്ലായിരുന്നു. ശനിയാഴ്ച രാവിലത്തെ ലോഞ്ചില്‍ ഒരു ചെറിയ ഡിവൈസ് സ്‌പേസില്‍ വിന്യസിക്കാന്‍ സാധിച്ചിരുന്നു. ബില്‍റ്റ് ഇന്‍ സെന്‍സറുകളിലൂടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് പേലോര്‍ഡ്‌സിലൂട ലക്ഷ്യമിടുന്നത്.

Other News in this category



4malayalees Recommends