പാര്‍ലമെന്റ് സമ്മേളനത്തില്‍ ബഡ്ജറ്റ് അവതരണത്തിനിടെ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ ചിത്രങ്ങള്‍ കണ്ടുകൊണ്ടിരുന്നു ; മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വിശദീകരണവുമായി എംപി

പാര്‍ലമെന്റ് സമ്മേളനത്തില്‍ ബഡ്ജറ്റ് അവതരണത്തിനിടെ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ ചിത്രങ്ങള്‍ കണ്ടുകൊണ്ടിരുന്നു ; മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വിശദീകരണവുമായി എംപി
തായ്‌ലാന്റില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ ബഡ്ജറ്റ് അവതരണത്തിനിടെ ഒരു എംപി ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ ചിത്രങ്ങള്‍ കണ്ടുകൊണ്ടിരുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈരലായി കൊണ്ടിരിക്കുന്നത്. ചോന്‍ബുരി എം.പി റോണത്തേപ് അനുവാതാണ് സഭയില്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടത്. ഗ്യാലറിയിലിരുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ ഇയാള്‍ പോണ്‍ കാണുന്ന ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു. ഇതോടെ സംഭവം വിവാദമായി.


ഇതോടെ സഹായവും പണവും ആവശ്യപ്പെട്ട് ഒരു സ്ത്രീ തനിക്ക് സന്ദേശമയച്ചതാണെന്ന വിശദീകരണവുമായി എം.പി തന്നെ രംഗത്തെത്തി. ചില അക്രമികള്‍ അവരെ ഭീഷണിപ്പെടുത്തി ചിത്രം അയപ്പിച്ചതാണെന്ന് സ്ത്രീ പറഞ്ഞുവെന്നും തുടര്‍ന്ന് പണമാണ് ഇവരുടെ ലക്ഷ്യമെന്ന് മനസിലാക്കി ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്നും അനുവാത് വ്യക്തമാക്കി. വീഡിയോ വൈറലായേങ്കിലും അനുവാതിനെതിരെ സഭാ അംഗങ്ങളാരും പരാതി നല്‍കാത്തതിനാല്‍ നടപടിയെടുത്തില്ല. സംഭവം വ്യക്തിപരമാണെന്നും സഭാനടപടികളുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നും സ്പീക്കര്‍ ചുവാന്‍ ലീക്പായ് പറഞ്ഞു.

Other News in this category4malayalees Recommends