ഭീകരര്‍ ചാവേര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നു ; പിടിയിലായത് ഡല്‍ഹി കാശ്മീര്‍ യാത്രയ്ക്ക് ഒരുങ്ങവേ ; ആയുധങ്ങള്‍ സംഭരിക്കാനുള്ള നീക്കങ്ങളും നടന്നിരുന്നു ; കൊച്ചിയില്‍ നിന്നുള്‍പ്പെടെ പിടിയിലായ തീവ്രവാദികളെ കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങനെ

ഭീകരര്‍ ചാവേര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നു ; പിടിയിലായത് ഡല്‍ഹി കാശ്മീര്‍ യാത്രയ്ക്ക് ഒരുങ്ങവേ  ; ആയുധങ്ങള്‍ സംഭരിക്കാനുള്ള നീക്കങ്ങളും നടന്നിരുന്നു ; കൊച്ചിയില്‍ നിന്നുള്‍പ്പെടെ പിടിയിലായ തീവ്രവാദികളെ കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങനെ
കേരളം അടക്കം സംസ്ഥാനങ്ങളില്‍ നിന്നായി എന്‍ഐഎ അറസ്റ്റ് ചെയ്ത അല്‍ഖ്വയ്ദ തീവ്രവാദികള്‍ ആക്രമണ ലക്ഷ്യങ്ങള്‍ക്കായി ആയുധങ്ങള്‍ സംഭരിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. പാക്‌സിതാനിലുള്ള ഇവരുടെ കമാന്‍ഡര്‍ ഉറപ്പു നല്‍കിയിരുന്ന ആയുധങ്ങള്‍ക്കായി ജമ്മുകശ്മീര്‍, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് പോകാന്‍ തയ്യാറെടുക്കവേയാണ് അറസ്റ്റിലായത്.

സ്‌ഫോടന വസ്തുക്കള്‍ ഉണ്ടാക്കുന്നതിനായി അലൂമിനിയം പൗഡര്‍, പൊട്ടാസ്യം പെര്‍ക്ലോറേറ്റ് എന്നീ രാസവസ്തുക്കള്‍ സംഭരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്ത ചിലര്‍താമസിച്ചിരുന്ന ഇടങ്ങളില്‍ നിന്ന് പൈപ്പുകള്‍, വയറുകള്‍, സ്വിച്ചുകള്‍, ബോട്ടുകള്‍, തീവ്രവാദ ബന്ധമുള്ള പുസ്തകങ്ങള്‍ എന്നിവ എന്‍ഐഎ കണ്ടെത്തി.


വലിയ തോതില്‍ ചാവേര്‍ ആക്രമണമാണ് ഭീകരര്‍ പദ്ധതിയിട്ടിരുന്നത്. വാട്‌സ്ആപ് വഴിയാണ് ആശയ വിനിമയം നടത്തിയിരുന്നതെന്നും എന്‍ഐഎ പറയുന്നു.

കേരളത്തില്‍ നിന്ന് പിടിയിലായ മുര്‍ഷിദ് ഹസ്സന്‍ തീവ്ര ചിന്താഗതിക്കാരനായിരുന്നു. സോഷ്യല്‍മീഡിയയില്‍ വിദ്വേഷ പോസ്റ്റ് ഇടുകയും പതിവായിരുന്നു. ഇയാളുടെ നേതൃത്വത്തിലാണ് ധന സമാഹരണം നടന്നിരുന്നത്. ഹസ്സനാണ് പാകിസ്താനിലെ അല്‍ഖ്വയ്ദ കമാന്‍ഡറുമായി ബന്ധപ്പെട്ടിരുന്നത്. കശ്മീരിലേക്കും ഡല്‍ഹിയിലേക്കും ആയുധങ്ങള്‍ എത്തിക്കാമെന്ന് ഇയാള്‍ ഹസ്സന് ഉറപ്പു നല്‍കിയിരുന്നത്രെ. നാടന്‍ തോക്കുകള്‍ നിര്‍മ്മിച്ചിരുന്നു. സ്‌ഫോടന വസ്തുക്കളും പണവും കണ്ടെത്തുകയായിരുന്നു മറ്റുള്ളവരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Other News in this category4malayalees Recommends