ഏഴു വയസ്സുകാരി മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ അമ്മ അറസ്റ്റില്‍ ; ഏഴു വയസ്സുകാരിയെ ഉപേക്ഷിച്ച കുറ്റത്തിന് യുവതിക്കെതിരെയും പ്രേരണ നല്‍കിയതിന് കാമുകനെതിരെയും കേസെടുത്തു

ഏഴു വയസ്സുകാരി മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ അമ്മ അറസ്റ്റില്‍ ; ഏഴു വയസ്സുകാരിയെ ഉപേക്ഷിച്ച കുറ്റത്തിന് യുവതിക്കെതിരെയും പ്രേരണ നല്‍കിയതിന് കാമുകനെതിരെയും കേസെടുത്തു
ഏഴു വയസ്സുകാരി മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ അമ്മ അറസ്റ്റില്‍. ചിറ്റഞ്ഞൂര്‍ ആലത്തൂര്‍ സ്വദേശിനി 29കാരിയും, ആലപ്പുഴ കോമളപുരം പാതിരപ്പള്ളി സ്വദേശി വിഷ്ണു (27) എന്നിവരെയാണ് കുന്നംകുളം സിഐ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് യുവതിയെ കാണാതായതായി അറിയുന്നത്. തുടര്‍ന്ന് ഭര്‍ത്താവ് കുന്നംകുളം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി ജോലി സ്ഥലത്തെ യുവാവുമായി പോയതായി കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഏഴു വയസ്സുകാരിയെ ഉപേക്ഷിച്ച കുറ്റത്തിന് യുവതിക്കെതിരെയും പ്രേരണ നല്‍കിയതിന് കാമുകനെതിരെയുമാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കിയ ഇവരെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു.

Other News in this category4malayalees Recommends