യുകെയില്‍ മരണമടഞ്ഞ ജീമോന്റെ സംസ്‌കാരം കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ ഇന്ന് വൈകീട്ട് മൂന്നു മണിക്ക് ; മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യ കാര്‍മ്മികനാകും

യുകെയില്‍ മരണമടഞ്ഞ ജീമോന്റെ സംസ്‌കാരം കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ ഇന്ന് വൈകീട്ട് മൂന്നു മണിക്ക് ; മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യ കാര്‍മ്മികനാകും
കോവിഡ് ജീവന്‍ കവര്‍ന്ന യുകെയിലെ പ്രശസ്ത യുവ സംരഭകന്‍ ജീമോന്‍ പന്തിരുവേലിന്റെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. കഴിഞ്ഞ മാസം 29 നായിരുന്നു അന്ത്യം. മാസങ്ങളോളം വിദഗ്ധ ചികിത്സ നല്‍കിയിട്ടും ജീമോനെ രക്ഷിക്കാനായില്ല. നാടിനോട് പ്രത്യേക അടുപ്പം സൂക്ഷിച്ചിരുന്ന ജീമോന്റെ മൃതദേഹം നാട്ടില്‍ തന്നെ സംസ്‌കരിക്കാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തിലാണ് ചടങ്ങു നടത്തുക. സംസ്‌കാര ചടങ്ങുകളുടെ ലൈവ് സംപ്രേഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച ശേഷം യുകെയില്‍ നിന്ന് കേരളത്തിലേക്ക് മൃതദേഹമെത്തിക്കുന്നത് ഇതാദ്യമാണ്. കാലങ്ങളായി യുകെയില്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ പൗരത്വം സൂക്ഷിച്ചിരുന്ന ജീമോന്‍ നാടിനോട് വല്ലാത്ത അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയാണ്. ഇതിനാല്‍ തന്നെ കുടുംബം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു.മുംബൈ വഴിയാണ് മൃതദേഹം കൊച്ചിയിലെത്തിക്കുക. രണ്ടാഴ്ച മുമ്പ് ജീമോന്റെ ഭാര്യയും കുഞ്ഞും നാട്ടിലെത്തിയിരുന്നു. ഇവര്‍ ക്വാറന്റീന്‍ കാലം പൂര്‍ത്തിയായതോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 29ന് കോവിഡ് ബാധിതനായാണ് അദ്ദേഹം ലണ്ടന്‍ ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നത്. തുടര്‍ന്ന് രോഗനില വഷളായതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കൂടി ഇടപെട്ട് എക്‌മോ വെന്റിലേറ്റര്‍ സൗകര്യമുള്ള പാപ്വാര്‍ത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ചുമസത്തോളം ചികിത്സിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല.

യുകെ കോളേജ് ഓഫ് ബിസിനസ്സ് ആന്‍ഡ് കംപ്യൂറ്റിഗിന്റെ കീഴില്‍ ആറു കോളേജുകള്‍ ഉള്ള ജീമോന്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മികച്ച ഒരു ബിസിനസുകാരനായിരുന്നു. ഇദ്ദേഹത്തിന്റെ നഷ്ടം യുകെ മലയാളികള്‍ക്ക് തീരാ നഷ്ടം തന്നെയാണ്.

Other News in this category4malayalees Recommends