യുഎസ് ഇറാനെതിരെയുള്ള യുഎന്‍ ഉപരോധം പുനസ്ഥാപിക്കാന്‍ രണ്ടും കല്‍പ്പിച്ച് രംഗത്ത്; ഉപരോധത്തിന് സഹകരിക്കാത്ത യുഎന്‍ അംഗരാജ്യങ്ങള്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും;ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും വിലക്ക്

യുഎസ് ഇറാനെതിരെയുള്ള യുഎന്‍ ഉപരോധം പുനസ്ഥാപിക്കാന്‍ രണ്ടും കല്‍പ്പിച്ച് രംഗത്ത്; ഉപരോധത്തിന് സഹകരിക്കാത്ത യുഎന്‍ അംഗരാജ്യങ്ങള്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും;ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും വിലക്ക്
ഇറാനെതിരെയുള്ള പുതുക്കിയ യുഎന്‍-യുഎസ് ഉപരോധത്തിന് എതിര് നില്‍ക്കുന്ന രാജ്യങ്ങളെ ശിക്ഷിക്കാന്‍ യുഎസ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ മൈക്കല്‍ പോംപിയോ ആണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ വെര്‍ച്വലായി മരവിപ്പിച്ച് നിര്‍ത്തിയിരുന്ന യുഎന്‍ ഉപരോധങ്ങളെല്ലാം ഇറാനെതിരെ തിരിച്ച് കൊണ്ടു വരുന്നതിനെ യുഎസ് നിലവില്‍ സ്വാഗതം ചെയ്യുന്നുവെന്നാണ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ പോംപിയോ വ്യക്തമാക്കിയിരിക്കുന്നത്.

യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ റെസല്യൂഷന്‍ (യുഎന്‍എസ് സിആര്‍) 2231ന് കീഴിലുള്ള ഉപരോധങ്ങളാണ് പുനസ്ഥാപിക്കുന്നതെന്നും പോംപിയോ വ്യക്തമാക്കുന്നു. ഐക്യരാഷ്ട്ര സഭയിലെ എല്ലാം അംഗങ്ങളും ഈ ഉപരോധത്തിനെ പിന്തുണക്കുമെന്നാണ് യുഎസ് പ്രതീക്ഷിക്കുന്നതെന്നും അതിന് എതിര് നില്‍ക്കുന്ന രാജ്യങ്ങള്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പോംപിയോ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നു.

ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതും പരീക്ഷിക്കുന്നതും വിലക്കുന്നതടക്കമുള്ള നിരവധി നിരോധനങ്ങള്‍ പുതിയ ഉപരോധത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് പോംപിയോ പറയുന്നത്. ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കുന്നതും പരീക്ഷിക്കുന്നതും നിരോധിക്കുന്നതും ഈ ഉപരോധത്തില്‍ ഉള്‍പ്പെടുന്നുവെന്ന് യുഎസ് താക്കീതേകുന്നു. കൂടാതെ മറ്റ് രാജ്യങ്ങള്‍ ഇറാന് ന്യൂക്ലിയര്‍- മിസൈല്‍ അനുബന്ധ സാങ്കേതിക വിദ്യകള്‍ കൈമാറുന്നതും പ്രസ്തുത ഉപരോധത്തില്‍ ഉള്‍പ്പെടുന്നു.

Other News in this category



4malayalees Recommends