18 മാസം പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് ; കുട്ടിയുടെ ബന്ധുവായ 19 കാരന്‍ അറസ്റ്റില്‍

18 മാസം പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് ; കുട്ടിയുടെ ബന്ധുവായ 19 കാരന്‍ അറസ്റ്റില്‍
മധ്യപ്രദേശിലെ ദാമോയില്‍ 18 മാസം പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 19 കാരന്‍ അറസ്റ്റില്‍. കുഞ്ഞിന്റെ ബന്ധുവാണ് അറസ്റ്റിലായ യുവാവ്. ജബല്‍പൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ശനിയാഴ്ച രാത്രി കുഞ്ഞിന്റെ അമ്മയും അച്ഛനും വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നത്. അച്ഛന്‍ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല, അമ്മ പച്ചക്കറി വാങ്ങാന്‍ പോവുകയും ചെയ്ത സമയത്താണ് പ്രതി കുഞ്ഞിനെ പീഡിപ്പിച്ചത്.

കുഞ്ഞിന്റെ അമ്മ വീട്ടില്‍ എത്തിയപ്പോളാണ് പീഡന വിവരം അറിയുന്നത്. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഇവര്‍ പോലീസില്‍ അറിയിച്ചു. ജബല്‍പൂരിലെ കറ്റാംഗി ഗ്രാമത്തില്‍ നിന്ന് പിടിയിലായ 19 കാരനെതിരെ പോക്‌സോ ആക്ട് പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

Other News in this category



4malayalees Recommends