കുവൈത്തില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ നിലവില്‍ വരും

കുവൈത്തില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ നിലവില്‍ വരും
ഗതാഗത നിയമം നവീകരിച്ച് നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയും ശിക്ഷയും നടപ്പാക്കുന്നതിനായി ഗതാഗത നിയമം ഭേദഗതി വരുത്തി നവീകരിക്കാന്‍ മന്ത്രാലയം ആലോചിക്കുന്നു. കൂടാതെ ഗതാഗത കുരുക്കിന് പരിഹാരമായി സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍ക്ക് കുവൈത്ത് മുനിസിപ്പലിറ്റിയും പദ്ധതിയൊരുക്കുന്നു.

അമിത വേഗത, ചുവപ്പ് സിഗ്‌നല്‍ മറികടക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ ഗുരുതരമായ നിയമ ലംഘങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുന്നതിനാണ് നിയമനവീകരണം നടത്തുന്നത്. ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 500 ദിനാര്‍ വരെ പിഴ ചുമത്തുന്നതിനാണ് കരട് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയും കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തുന്നതും, വഴിയോരങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.

സ്മാര്‍ട്ട് പാര്‍ക്കിംഗിന്റെ ആദ്യഘട്ടത്തില്‍ പരീക്ഷണാര്‍ഥം ഷര്‍ക്കില്‍ ബഹുനില പാര്‍ക്കിംഗ് സാമൂച്ഛയം നിര്‍മിക്കും. പദ്ധതി വിജയിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സമാനമായ സ്മാര്‍ട്ട് പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ നിലവില്‍ വരും.

Other News in this category



4malayalees Recommends