യുഎസിലെ മിക്ക സ്‌റ്റേറ്റുകളും കോവിഡിനെ നേരിടുന്ന കാര്യത്തില്‍ തെറ്റായ ദിശയില്‍ സഞ്ചരിക്കുന്നു; 31 സ്റ്റേറ്റുകലിലും കഴിഞ്ഞ വാരത്തില്‍ പുതിയ കേസുകളില്‍ പത്ത് ശതമാനം പെരുപ്പം; ടെസ്റ്റ് പോസിറ്റീവ് നിരക്കില്‍ 25 സ്‌റ്റേറ്റുകളില്‍ വര്‍ധനവ്

യുഎസിലെ മിക്ക സ്‌റ്റേറ്റുകളും കോവിഡിനെ നേരിടുന്ന കാര്യത്തില്‍ തെറ്റായ ദിശയില്‍ സഞ്ചരിക്കുന്നു; 31 സ്റ്റേറ്റുകലിലും കഴിഞ്ഞ വാരത്തില്‍ പുതിയ കേസുകളില്‍ പത്ത് ശതമാനം പെരുപ്പം; ടെസ്റ്റ് പോസിറ്റീവ് നിരക്കില്‍ 25 സ്‌റ്റേറ്റുകളില്‍ വര്‍ധനവ്
യുഎസിലെ മിക്ക സ്‌റ്റേറ്റുകളും കോവിഡിനെ നേരിടുന്ന കാര്യത്തില്‍ തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന ഭീതിദമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങള്‍ രണ്ട് ലക്ഷത്തിനടുത്തെത്തവേയാണ് ഞെട്ടിപ്പിക്കുന്ന പ്രവണത പുറത്ത് വന്നിരിക്കുന്നത്. രാജ്യത്തെ 31 സ്റ്റേറ്റുകളിലും കഴിഞ്ഞ ആഴ്ച പുതിയ കേസുകളുടെ എണ്ണത്തില്‍ തൊട്ട് മുമ്പത്തെ ആഴ്ചയിലേതിനേക്കാള്‍ പത്ത് ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.

ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഞായറാഴ്ചത്തെ ഡാറ്റയാണിക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. രാജ്യത്തെ ഡെലാവെയര്‍, ഹവായ്, ലൂസിയാന, മിച്ചിഗന്‍ എന്നീ നാല് സ്റ്റേറ്റുകളില്‍ മാത്രമാണ് കോവിഡ് കേസുകളുടെ കാര്യത്തില്‍ കുറവുള്ളത്. ഇവിടങ്ങളില്‍ പുതിയ കേസുകളുടെ കാര്യത്തില്‍ പത്ത് ശതമാനം കുറവാണുണ്ടായിരിക്കുന്നത്. 14 സ്റ്റേറ്റുകളില്‍ പുതിയ കേസുകളുടെ കാര്യത്തില്‍ കൂടുതലോ കുറവോ ഇല്ലാത്ത സ്ഥിതിയാണുള്ളത്.

അലാസ്‌ക, അര്‍നാസ്, കാലിഫോര്‍ണിയ, ജോര്‍ജിയ, ഇല്ലിനോയിസ്, മൈനെ, മേരിലാന്‍ഡ്, നെവേദ, നോര്‍ത്ത് കരോലിന, ഓഹിയോ, ഒറിഗോണ്‍, പെന്‍സില്‍വാനിയ, റോഡ് ഐലന്റ്, വെര്‍ജീനിയ, വാഷിംഗ്ടണ്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ടെസ്റ്റ് റിസള്‍ട്ടുകള്‍ പോസിറ്റീവാകുന്ന ശതമാനത്തില്‍ അല്ലെങ്കില്‍ ടെസ്റ്റ് പോസിറ്റീവ് നിരക്കില്‍ 25 സ്‌റ്റേറ്റുകളില്‍ വര്‍ധനവാണ് പ്രകടമാക്കിയിരിക്കുന്നതെന്നാണ് കോവിഡ് ട്രാക്കിംഗ് പ്രൊജക്ട് വെളിപ്പെടുത്തുന്നത്. ലേബര്‍ ഡേയ്ക്ക ്‌തൊട്ട് പുറകെയുള്ള വാരത്തില്‍ ഈ വര്‍ധനവുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ ഭയപ്പെട്ടിരുന്നുവെന്നാണ് ബ്രൗണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ ഡീനായ ഡോ. ആഷിഷ് ജാ പറയുന്നത്.

Other News in this category



4malayalees Recommends