കാനഡയിലേക്ക് ലോകമെമ്പാടുമുളള ടെക് വര്‍ക്കര്‍മാര്‍ക്ക് എത്താനായി നൂറ് വ്യത്യസ്തമായ ഓപ്ഷനുകള്‍; ആഗോളതലത്തിലുള്ള ടെക് വര്‍ക്കര്‍മാര്‍ കാനഡയിലേക്ക് പ്രവഹിക്കുന്നു; ഇവര്‍ക്ക് പിആര്‍ അല്ലെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭ്യമാക്കാന്‍ മുന്നിട്ടിറങ്ങി കാനഡ

കാനഡയിലേക്ക് ലോകമെമ്പാടുമുളള ടെക് വര്‍ക്കര്‍മാര്‍ക്ക് എത്താനായി നൂറ് വ്യത്യസ്തമായ ഓപ്ഷനുകള്‍; ആഗോളതലത്തിലുള്ള ടെക് വര്‍ക്കര്‍മാര്‍ കാനഡയിലേക്ക്  പ്രവഹിക്കുന്നു; ഇവര്‍ക്ക് പിആര്‍ അല്ലെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭ്യമാക്കാന്‍ മുന്നിട്ടിറങ്ങി കാനഡ
കാനഡയിലേക്ക് ലോകമെമ്പാടുമുളള ടെക് വര്‍ക്കര്‍മാര്‍ മുമ്പില്ലാത്ത വിധം ആകര്‍ഷിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ പുറത്ത് വന്ന സിജിടിഎന്‍ അമേരിക്ക റിപ്പോര്‍ട്ടാണ് പുതിയ പ്രവണതയിലേക്ക് വെളിച്ചെ വീശിയിരിക്കുന്നത്. യുഎസ് കടുത്ത തോതില്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനാല്‍ യുഎസില്‍ നിന്നും വന്‍ തോതില്‍ ടെക് വര്‍ക്കര്‍മാര്‍ കാനഡയിലേക്ക് കൂട് മാറുന്ന പ്രവണത വര്‍ധിച്ച് വരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

ലോകമെമ്പാടുമുള്ള കഴിവുറ്റ ടെക് വര്‍ക്കര്‍മാരെ സ്വന്തം മണ്ണിലേക്ക് ആകര്‍ഷിക്കുന്നതിനായി കാനഡ കടുത്ത ശ്രമങ്ങള്‍ നടത്തുന്നത് കൂടുതല്‍ ടെക് വര്‍ക്കര്‍മാര്‍ ഇവിടേക്ക് മുമ്പില്ലാത്ത വിധത്തില്‍ എത്തുന്നതിന് വഴിയൊരുക്കിയെന്നും വ്യക്തമായിട്ടുണ്ട്. കാനഡയിലെ ടെക് ഇന്റസ്ട്രിയുടെ വര്‍ധിച്ച ആവശ്യങ്ങള്‍ക്കനുസൃതമായി ലോകമെമ്പാടുമുള്ള ടെക് വര്‍ക്കര്‍മാരെ ഇവിടേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളാണ് കാനഡ ത്വരിതപ്പെടുത്തിയിരിക്കുന്നത്.

കാനഡയില്‍ പിആര്‍ അല്ലെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനായി ടെക് വര്‍ക്കര്‍മാര്‍ക്ക് മുമ്പില്‍ നിലവില്‍ ലഭ്യമായിരിക്കുന്നത് നൂറ് വ്യത്യസ്തമായ ഓപ്ഷനകളാണ്. ടെക് ടാലന്റുകള്‍ക്ക് പിആര്‍ ലഭ്യമാക്കുന്നതിനായി കാനഡ 100 സ്‌കില്‍ഡ് വര്‍ക്കര്‍ പാത്ത് വേകളാണ് ലഭ്യമാക്കിയിരിക്കുന്നത്.എക്‌സ്പ്രസ് എന്‍ട്രി, വിവിധ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍,സ്റ്റാര്‍ട്ടപ്പ് വിസ,വര്‍ക്ക് പെര്‍മിറ്റ് ഓപ്ഷനുകള്‍,തുടങ്ങിയ വ്യത്യസ്തമായ ഓപ്ഷനുകളാണ് ലോകമെമ്പാടുമുള്ള ടെക് ടാലന്റുകള്‍ക്കായി കാനഡ ലഭ്യമാക്കിയിരിക്കുന്നത്.

Other News in this category



4malayalees Recommends