യുണിവേഴ്‌സിറ്റി ഓഫ് ടാസ്മാനിയയിലെ വന്‍ ഡാറ്റാ ചോര്‍ച്ച; 20,000 വിദ്യാര്‍ത്ഥികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നു; യുട്ടാസ് ഇമെയില്‍ വിലാസമുള്ള ആര്‍ക്കും ഈ വിവരങ്ങള്‍ ലഭ്യമാകും; വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്എബിലിറ്റി ഉണ്ടോ എന്ന് വരെ ഇനി ആര്‍ക്കുമറിയാം

യുണിവേഴ്‌സിറ്റി ഓഫ് ടാസ്മാനിയയിലെ വന്‍ ഡാറ്റാ ചോര്‍ച്ച; 20,000 വിദ്യാര്‍ത്ഥികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നു; യുട്ടാസ് ഇമെയില്‍ വിലാസമുള്ള ആര്‍ക്കും ഈ വിവരങ്ങള്‍ ലഭ്യമാകും; വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്എബിലിറ്റി ഉണ്ടോ എന്ന് വരെ ഇനി ആര്‍ക്കുമറിയാം

യുണിവേഴ്‌സിറ്റി ഓഫ് ടാസ്മാനിയയിലെ വന്‍ ഡാറ്റാ ചോര്‍ച്ച 20,000 വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്.ഇത്തരത്തില്‍ ഡാറ്റാ ചോര്‍ച്ച ബാധിച്ചിരിക്കുന്ന 20,000 വിദ്യാര്‍ത്ഥികളെയും യൂണിവേഴ്‌സിറ്റി നേരില്‍ ബന്ധപ്പെട്ട് വിവരമറിയിച്ചിട്ടുണ്ട്. ഇവരുടെ യുടിഎഎസ് അഥവാ യുട്ടാസ് ഇമെയില്‍ വിലാസം അടക്കമുള്ള വ്യക്തിപരമായ വിവരങ്ങളാണ് എല്ലാ യൂസര്‍മാര്‍ക്കും ലഭ്യമാകുന്ന വിധത്തില്‍ അപ്രതീക്ഷിതമായി ചോര്‍ന്നിരിക്കുന്നത്.


വിദ്യാര്‍ത്ഥികളുടെ ജനനതിയതി, വിദ്യാര്‍ത്ഥിക്ക് ഡിസ്എബിലിറ്റി അല്ലെങ്കില്‍ ഇന്‍ഡിജനസ് ആണോ എന്നീ വിവരങ്ങളാണ് ഏവര്‍ക്കും ലഭ്യമാകുന്ന വിധത്തില്‍ ചോര്‍ന്നിരിക്കുന്നത്. ഹാക്കര്‍മാരുടെ പ്രവര്‍ത്തനം മൂലമാണോ ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നതെന്നതിന് തെൡവൊന്നുമില്ലെന്നാണ് യുട്ടാസ് പറയുന്നത്. ഷെയേര്‍ഡ് ഫയലുകളുടെ സെക്യൂരിറ്റി സെറ്റിംഗ്‌സ് അപ്രതീക്ഷിതമായി തെറ്റായ രീതിയില്‍ കോണ്‍ഫിഗര്‍ ചെയ്യപ്പെട്ട് ഏവര്‍ക്കും ലഭ്യമാകുന്ന വിധത്തിലാവുകയായിരുന്നുവെന്നാണ് യുട്ടാസ് പറയുന്നത്.

ഓഫീസ്365 പ്ലാറ്റ്‌ഫോമിലെ ഒരു ഷെയര്‍പോയിന്റ് സൈറ്റില്‍ സ്‌റ്റോര്‍ ചെയ്തിരുന്ന ഇലക്ട്രോണിക് ഫയലുകള്‍ യൂണിവേഴ്‌സിറ്റി ഓഫ് ടാസ്മാനിയ ഇമെയില്‍ വിലാസങ്ങളുളളവര്‍ക്കെല്ലാം ലഭ്യമാകുന്ന വിധത്തില്‍ ചോര്‍ന്നുവെന്ന് മനസിലായെന്ന് ഓഗസ്റ്റ് 11ന് തന്നെ യൂണിവേഴ്‌സിറ്റി വെളിപ്പെടുത്തിയിരുന്നു.ഷെയര്‍ പോയിന്റ് സൈറ്റിന്റെ സെക്യൂരിറ്റി സെറ്റിംഗ്‌സ് മനപൂര്‍വമല്ലാതെ തെറ്റായ രീതിയില്‍ കോണ്‍ഫിഗര്‍ ചെയ്യപ്പെടുകയായിരുന്നുവെന്നും ഇത് വഴി utas.edu.au email എന്ന ഇമെയില്‍ വിലാസങ്ങളുള്ളവര്‍ക്ക് ഈ ഡാറ്റകള്‍ അനായാസം ആക്‌സസ് ചെയ്യുന്നതിന് വഴിയൊരുങ്ങുകയായിരുന്നുവെന്നും യുട്ടാസ് വിശദീകരിക്കുന്നു.

Other News in this category



4malayalees Recommends