വിക്ടോറിയയില്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്കുള്ള പിപിഇ മാര്‍ഗനിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടനയുടേതിനേക്കാള്‍ ശക്തം; ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് പിപിഇ ദീര്‍ഘകാലത്തേക്ക് ലഭ്യമാക്കുന്നതിന് പര്യാപ്തമായ മാര്‍ഗനിര്‍ദേശങ്ങളാണിതെന്ന് സിഎംഒ

വിക്ടോറിയയില്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്കുള്ള പിപിഇ മാര്‍ഗനിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടനയുടേതിനേക്കാള്‍ ശക്തം; ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് പിപിഇ ദീര്‍ഘകാലത്തേക്ക് ലഭ്യമാക്കുന്നതിന് പര്യാപ്തമായ മാര്‍ഗനിര്‍ദേശങ്ങളാണിതെന്ന് സിഎംഒ

വിക്ടോറിയയില്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്കുള്ള പിപിഇ മാര്‍ഗനിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ഇത്തരം മാര്‍ഗനിര്‍ദേശങ്ങളേക്കാള്‍ ശക്തമാണെന്ന് അവകാശപ്പെട്ട് സ്റ്റേറ്റിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആന്‍ഡ്ര്യൂ വില്‍സണ്‍ രംഗത്തെത്തി. പിപിഇ ദീര്‍ഘകാലം മുടക്കമില്ലാതെ ലഭ്യമാക്കാന്‍ പര്യാപ്തമായ വിധത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങളാണിവയെന്നാണ് വില്‍സണ്‍ പറയുന്നത്. വളരെ ശ്രദ്ധയോടെയാണീ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു.


വിക്ടോറിയയില്‍ കോവിഡ് രണ്ടാം തരംഗമുണ്ടായ സമയത്ത് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്കിടയിലും ഏയ്ജ്ഡ് കെയര്‍ മേഖലയിലും മഹാമാരി പടര്‍ന്ന് പിടിച്ച് വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കെയാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പുതിയ അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരെ കോവിഡില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തുന്നതിന് വേണ്ടത്ര പിപിഇ സ്റ്റേറ്റില്‍ ലഭ്യമല്ലെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പുതിയ അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ഇത്തരത്തില്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് പിപിഇ ലഭ്യമാകാത്തതിനാലാണ് അവരിലെ രോഗബാധയും മരണവും കൂടുന്നതെന്ന് വിമര്‍ശനവും ശക്തമായിരുന്നു. ഏറ്റവും പുതിയ കോവിഡ് ബ്രീഫിംഗിലാണ് വില്‍സണ്‍ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.പിപിഇ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് വേണ്ടത്ര ലഭ്യമാക്കുകയെന്നത് അപ്രായോഗികമാണെന്ന അഭിപ്രായങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ അവകാശവാദവുമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends