സൗത്ത് ഓസ്‌ട്രേലിയ വ്യാഴാഴ്ച മുതല്‍ എന്‍എസ്ഡബ്ല്യൂവുമായുള്ള അതിര്‍ത്തി തുറക്കും; അതിര്‍ത്തി തുറക്കല്‍ ഉറവിടമറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ മാത്രം; എന്‍എസ്ഡബ്ല്യൂവില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈനും ഒഴിവാക്കി

സൗത്ത് ഓസ്‌ട്രേലിയ വ്യാഴാഴ്ച മുതല്‍ എന്‍എസ്ഡബ്ല്യൂവുമായുള്ള അതിര്‍ത്തി തുറക്കും; അതിര്‍ത്തി തുറക്കല്‍ ഉറവിടമറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ മാത്രം; എന്‍എസ്ഡബ്ല്യൂവില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈനും ഒഴിവാക്കി
എന്‍എസ്ഡബ്ല്യൂവുമായുള്ള അതിര്‍ത്തി സൗത്ത് ഓസ്‌ട്രേലിയ വ്യാഴാഴ്ച മുതല്‍ തുറക്കുമെന്ന് റിപ്പോര്‍ട്ട്. ഉറവിടമറിയാത്ത പുതിയ കോവിഡ് കേസുകള്‍ കണ്ടെത്തിയിട്ടില്ലെങ്കില്‍ മാത്രമായിരിക്കും ഇത്തരത്തില്‍ അതിര്‍ത്തികള്‍ തുറക്കുകയെന്നാണ് സൗത്ത് ഓസ്‌ട്രേലിയന്‍ അധികൃതര്‍ വെളിപ്പെടുത്തുന്നു. എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് അടങ്ങിയതിനെ തുടര്‍ന്നാണ് സൗത്ത് ഓസ്‌ട്രേലിയ അതിര്‍ത്തികള്‍ തുറക്കാന്‍ തയ്യാറായിരിക്കുന്നത്.

പുതിയ തീരുമാനമനുസരിച്ച് വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ എന്‍എസ്ഡബ്ല്യൂവില്‍ നിന്നും സൗത്ത് ഓസ്‌ട്രേലിയയിലേക്ക് വരുന്നവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകേണ്ടതില്ല. എന്നാല്‍ നേരത്തെ എന്‍എസ്ഡബ്ല്യൂവില്‍ നിന്നും സൗത്ത് ഓസ്‌ട്രേലിയയിലേക്ക് വന്നവരും ക്വാറന്റൈനില്‍ കഴിയുന്നവരുമായവര്‍ 14 ദിവത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണമെന്ന് നിബന്ധനയുണ്ട്. വിക്ടോറിയ ഒഴിച്ച് ഓസ്‌ട്രേലിയയിലെ ഏത് സ്‌റ്റേറ്റില്‍ നിന്നും ടെറിട്ടെറിയില്‍ നിന്നും സൗത്ത് ഓസ്‌ട്രേലിയയിലേക്ക് വരുന്നവരെല്ലാം ഒരു ഓണ്‍ലൈന്‍ അപ്രൂവല്‍ ഫോം പൂരിപ്പിച്ച് നല്‍കണം.

സൗത്ത് ഓസ്‌ട്രേലിയന്‍ അതിര്‍ത്തിക്കടുത്ത് 40 കിലോമീറ്റര്‍ ചുറ്റളവില്‍ കഴിയുന്ന വിക്ടോറിയക്കാര്‍ക്ക് സൗത്ത് ഓസ്ട്രലേിയിലേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ട്. തങ്ങള്‍ എന്‍എസ്ഡബ്ല്യൂവുമായുള്ള അതിര്‍ത്തികള്‍ തുറക്കുന്നതോടെ നിരവധി കുടുംബങ്ങളും ബിസിനസുകളും ഏറെ നാളായി അനുഭവിച്ച് കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളൊഴിവാകുമെന്നാണ് സൗത്ത് ഓസ്‌ട്രേലിയന്‍ പ്രീമിയറായ സ്റ്റീവന്‍ മാര്‍ഷാല്‍ പറയുന്നത്.ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വേറിട്ട് താമസിക്കാന്‍ നിര്‍ബന്ധിതരായവര്‍ക്ക് പുതിയ ഇളവ് ആശ്വാസകരമായിത്തീരുമെന്നും മാര്‍ഷാല്‍ അഭിപ്രായപ്പെടുന്നു.

Other News in this category



4malayalees Recommends