പീഡകന്‍ എപ്സ്റ്റീന്റെ വിമാനത്തില്‍ കയറിയ ഓരോ യാത്രക്കാരുടെയും പേര് പുറത്തുവിടും; പ്രമുഖരായ സുഹൃത്തുക്കള്‍ അങ്കലാപ്പില്‍

പീഡകന്‍ എപ്സ്റ്റീന്റെ വിമാനത്തില്‍ കയറിയ ഓരോ യാത്രക്കാരുടെയും പേര് പുറത്തുവിടും; പ്രമുഖരായ സുഹൃത്തുക്കള്‍ അങ്കലാപ്പില്‍

മോശം കൂട്ടുകെട്ടില്‍ ചെന്നുപെട്ടാല്‍ അതിന്റെ നാണക്കേട് ഏതെങ്കിലും സമയത്ത് തിരിച്ചടിക്കും. ജെഫ്രി എപ്സ്റ്റീന്റെ പഴയ സുഹൃത്തുക്കളാണ് ഇപ്പോള്‍ ഈ അനുഭവത്തിലൂടെ കടന്നുപോകുന്നത്. കുട്ടിപ്പീഡകനായ ശതകോടീശ്വരന്‍ എപ്സ്റ്റീന്റെ 'ലോലിതാ എക്‌സ്പ്രസ്' ഉള്‍പ്പെടെയുള്ള വിമാനങ്ങളില്‍ സഞ്ചരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ ഒരുങ്ങിയതോടെയാണ് ഇയാള്‍ക്കൊപ്പം പാര്‍ട്ടി ആഘോഷിച്ച ധനികരും, പ്രമുഖരും അങ്കലാപ്പിലായത്.


യുഎസ് വിര്‍ജിനിയ ഐലന്‍ഡിലെ അറ്റോണി ജനറലാണ് എപ്സ്റ്റീന്റെ വിമാനത്തിലെ യാത്രക്കാരുടെ രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍ വെച്ചാണ് ശതകോടീശ്വരന്‍ പല കുറ്റകൃത്യങ്ങളും നടത്തിയത്. നാല് ഹെലികോപ്ടറുകളുടെയും, മൂന്ന് വിമാനങ്ങളുടെയും യാത്രാവിവരങ്ങള്‍ 1998 മുതല്‍ കഴിഞ്ഞ വര്‍ഷം ജയിലില്‍ ആത്മഹത്യ ചെയ്യുന്ന സമയം വരെയുള്ളതാണ്.


എപ്സ്റ്റീന്റെ എസ്റ്റേറ്റില്‍ നടന്ന മനുഷ്യക്കടത്ത്, ലൈംഗിക പീഡനങ്ങള്‍, കുട്ടികളുടെ ചൂഷണം, നിര്‍ബന്ധിത ജോലി, വേശ്യാവൃത്തി തുടങ്ങി 22 കുറ്റങ്ങള്‍ ആരോപിച്ചാണ് അറ്റോണി ജനറല്‍ ഡെനിസ് ജോര്‍ജ്ജ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ദുരൂഹമായ നടപടിക്രമങ്ങള്‍ സംബന്ധിച്ച വ്യക്തിപരമായ കുറിപ്പുകളും കാണണമെന്ന് ജോര്‍ജ്ജ് ആവശ്യപ്പെട്ടിട്ടുണ്ട്.

എപ്സ്റ്റീനൊപ്പം സഞ്ചരിച്ച യാത്രക്കാരുടെ പേരും പുറത്തുവരുമെന്നത് ലോകത്തിലെ പ്രമുഖരെ ഞെട്ടിക്കുന്നതാണ്. ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍ മുതല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ വരെയുള്ളവര്‍ ഈ പട്ടികയിലുണ്ട്.

Other News in this category4malayalees Recommends