തെരഞ്ഞെടുപ്പിന് മുന്‍പ് വാക്‌സിന്‍ വരുന്നതില്‍ ഡെമോക്രാറ്റുകള്‍ക്ക് എതിര്‍പ്പ്; തനിക്ക് ക്രെഡിറ്റ് കിട്ടുമെന്ന് ഭയം; ആരോപണവുമായി ട്രംപ്

തെരഞ്ഞെടുപ്പിന് മുന്‍പ് വാക്‌സിന്‍ വരുന്നതില്‍ ഡെമോക്രാറ്റുകള്‍ക്ക് എതിര്‍പ്പ്; തനിക്ക് ക്രെഡിറ്റ് കിട്ടുമെന്ന് ഭയം; ആരോപണവുമായി ട്രംപ്
പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് കൊവിഡ്19ന് എതിരായ വാക്‌സിന്‍ പുറത്തിറങ്ങാന്‍ ഡെമോക്രാറ്റുകള്‍ ആഗ്രഹിക്കുന്നില്ലെന്ന ആരോപണവുമായി ഡൊണാള്‍ഡ് ട്രംപ്. വാക്‌സിന്‍ എത്തിയാല്‍ താന്‍ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടുമെന്ന ആശങ്കയാണ് ഇതിന് കാരണം. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രസിഡന്റ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.

യുഎസില്‍ കൊറോണ മരണങ്ങള്‍ 2 ലക്ഷത്തോട് അടുക്കുമ്പോഴും വൈറസ് നീങ്ങിപ്പോകുന്നതായാണ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. വാക്‌സിന്‍ റെക്കോര്‍ഡ് വേഗത്തില്‍ എത്തുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ഇത് സംഭവിക്കാതിരിക്കാന്‍ ഡെമോക്രാറ്റുകള്‍ ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് വാക്‌സിന്‍ വന്നാല്‍ അതിന്റെ ക്രെഡിറ്റ് തനിക്ക് ലഭിക്കുമെന്ന് അവര്‍ ഭയപ്പെടുന്നതാണ് കാരണം, ട്രംപ് പറഞ്ഞു.

വാക്‌സിന്‍ അതിവേഗത്തില്‍ വികസിപ്പിക്കാന്‍ മുന്‍പ് നടക്കാത്ത തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് തന്റെ ഭരണകൂടം നിര്‍വ്വഹിക്കുന്നതെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. 'സാധാരണ തരത്തിലുള്ള ഭരണകൂടമാണെങ്കില്‍ വാക്‌സിന്‍ ലഭിക്കാന്‍ രണ്ട്, മൂന്ന് വര്‍ഷം വേണ്ടിവരും. ഇത് ഞാന്‍ മാറ്റി, സുരക്ഷിതമായി. നിരവധി കമ്പനികളാണ് വികസനത്തിലും, മൂന്നാം ഫേസ് ട്രയല്‍സും നടത്തുന്നത്', പ്രസിഡന്റ് വാദിച്ചു.

ഇത് മഹത്തായ വാര്‍ത്തയെന്ന് പറയുന്നതിന് വിരുദ്ധമായ വാക്‌സിന്‍ വരുന്നതില്‍ ബുദ്ധിമുട്ട് രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് സുരക്ഷിതമല്ലെന്ന് അവര്‍ ആരോപിക്കുന്നു. വലിയ കമ്പനികള്‍ ഒരിക്കലും അങ്ങിനെ ചെയ്യില്ല. അവര്‍ക്ക് ഉത്തരവാദിത്വമുണ്ട്, ട്രംപ് പറഞ്ഞു. ഹൃദയ ശ്വാസകോശ പ്രശ്‌നങ്ങളുള്ള സീനിയേഴ്‌സിനാണ് വാക്‌സിന്‍ ആദ്യം ലഭ്യമാക്കുകയെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends