പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് ഡല്‍ഹി കലാപ കേസില്‍ പ്രതികളായ അഞ്ച് പേര്‍ 1.61 കോടി കൈപറ്റിയെന്ന് കുറ്റപത്രം ; കലാപത്തിലുള്‍പ്പെട്ടവര്‍ക്ക് പണം വീതിച്ച് നല്‍കിയതിന്റെയും കണക്കുകളുമായി പോലീസ്

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് ഡല്‍ഹി കലാപ കേസില്‍ പ്രതികളായ അഞ്ച് പേര്‍ 1.61 കോടി കൈപറ്റിയെന്ന് കുറ്റപത്രം ; കലാപത്തിലുള്‍പ്പെട്ടവര്‍ക്ക് പണം വീതിച്ച് നല്‍കിയതിന്റെയും കണക്കുകളുമായി പോലീസ്
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഡല്‍ഹി കലാപകേസില്‍ പ്രതികളായ അഞ്ച് പേര്‍ 1.61 കോടിരൂപ കൈപറ്റിയതായി പോലീസിന്റെ കുറ്റപത്രം. മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന്‍, ആക്റ്റിവിസ്റ്റ് ഖാലിദ് സൈഫി, എഎപിയില്‍ നിന്ന് പുറത്താക്കപ്പെട്ട താഹിര്‍ ഹുസൈന്‍, ജാമിയ അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് നൈഫ് ഉള്‍ റഹ്മാന്‍, ജാമിയ വിദ്യാര്‍ത്ഥി മീരാന്‍ ഹൈദര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രത്തില്‍ ആരോപണം. ഈ അഞ്ച് പ്രതികള്‍ക്കും കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും കുറ്റപത്രം പറയുന്നു.


ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

2019 ഡിസംബര്‍ 1 മുതല്‍ 2020 ഫെബ്രുവരി 26 വരെയുള്ള കാലയളവില്‍ 16133703 രൂപ പ്രതികളായ ഇസ്രത്ത് ജഹാന്‍, ഖാലിദ്, താഹിര്‍, മീരാന്‍, ഷിഫ ഉര്‍ റഹ്മാന്‍ എന്നിവര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെയും പണമായും ലഭിച്ചെന്നാണ് കുറ്റപത്രത്തില് പറയുന്നത്. ഇത്രയും പണത്തില്‍ 1,48,01186 രൂപ പിന്‍വലിക്കുകയും കലാപ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. ഓരോരുത്തരും കൈപ്പറ്റിയ പണത്തിന്റെ കണക്കുകള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം.

Other News in this category4malayalees Recommends