യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരെ കൈയിലെടുക്കാന്‍ 14 ഇന്ത്യന്‍ ഭാഷകളില്‍ ഡിജിറ്റല്‍ ഗ്രാഫിക്‌സ് പുറത്തിറക്കി ഡെമോക്രാറ്റിക് പാര്‍ട്ടി; ലക്ഷ്യം ഇന്ത്യക്കാരടങ്ങുന്ന സൗത്ത് ഏഷ്യക്കാരുടെ വോട്ട് ജോയ് ബിഡെന് നേടല്‍

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരെ കൈയിലെടുക്കാന്‍ 14 ഇന്ത്യന്‍ ഭാഷകളില്‍ ഡിജിറ്റല്‍ ഗ്രാഫിക്‌സ് പുറത്തിറക്കി ഡെമോക്രാറ്റിക് പാര്‍ട്ടി; ലക്ഷ്യം ഇന്ത്യക്കാരടങ്ങുന്ന സൗത്ത് ഏഷ്യക്കാരുടെ വോട്ട് ജോയ് ബിഡെന് നേടല്‍

യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കക്കാരുടെ വോട്ടുകള്‍ നിര്‍ണായകമായതിനാല്‍ ഇവരെ കൈയിലെടുക്കാന്‍ മത്സരിച്ച് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും രംഗത്തെത്തി. ഇന്ത്യക്കാരടക്കമുള്ള സൗത്ത് ഏഷ്യക്കാരെ സ്വാധീനിച്ച് പരമാവധി വോട്ടുകള്‍ നേടിയെടുക്കുന്നതിനായി ഡെമോക്രാറ്റിക് പാര്‍ട്ടി 14 ഇന്ത്യന്‍ ഭാഷകളിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡിജിറ്റല്‍ ഗ്രാഫിക്‌സ് പുറത്തിറക്കിയിരിക്കുന്നത്.


തങ്ങളുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റമായ ജോയ് ബിഡെന് ഇന്ത്യക്കാരടക്കമുള്ള സൗത്ത് ഏഷ്യക്കാരുടെ വോട്ടുകള്‍ നേടിയെടുക്കാനാണീ സ്മാര്‍ട്ട് നീക്കം ഡെമോക്രാറ്റിക് പാര്‍ട്ടി നടത്തിയിരിക്കുന്നത്. ഇത് വെറും തെരഞ്ഞെടുപ്പ് പ്രചാരണം മാത്രമല്ലെന്നും വോട്ടിംഗിലെ അടിസ്ഥാന വിവരങ്ങള്‍ സൗത്ത് ഏഷ്യക്കാരിലെത്തിക്കുന്നതിനുള്ള വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ ഭാഷകളില്‍ ഡിജിറ്റല്‍ ഗ്രാഫിക്‌സ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് ബിഡെന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നാഷണല്‍ ഫിനാന്‍സ് കമ്മിറ്റി അംഗവും ഏഷ്യന്‍ അമേരിക്കന്‍ പസിഫിക്ക് ഐസ്ലാന്‍ഡര്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അംഗവുമായ അജയ് ജെയിന്‍ ഭുട്ടോറിയ വിശദീകരിക്കുന്നത്.

വോട്ടിനായി എങ്ങനെ രജിസ്ട്രര്‍ ചെയ്യാം, ഇലക്ഷന്‍ റിമൈന്‍ഡേര്‍സിനായി എങ്ങിനെ സൈനപ്പ് ചെയ്യാം, റിക്വസ്റ്റ് മെയില്‍ ഇന്‍ ബാലറ്റ്‌സ്, നേരത്തെ വോട്ട് ചെയ്യുന്നതിനുള്ള ഓപ്ഷനുകളെ കുറിച്ച് പഠിപ്പിക്കല്‍, തുടങ്ങിയ കാര്യങ്ങള്‍ സൗത്ത് ഏഷ്യക്കാരിലെത്തിക്കുകയാണ് ഈ ഡിജിറ്റല്‍ ഗ്രാഫിക്‌സിന്റെ ലക്ഷ്യമെന്നും അജയ് വിശദീകരിക്കുന്നു.ബിഡെന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കൊണ്ടു പുറത്തിറക്കിയ മ്യൂസിക്കല്‍ വീഡിയോ ആയ ചലോ ചലോ ബിഡെന്‍ കോ വോട്ട് ദോ...ഇതിനോടകം വൈറലായിത്തീര്‍ന്നിട്ടുണ്ട്. ഇതിന് പുറമെ ജാഗോ അമേരിക്ക ജാഗോ , ഭൂല്‍ ന ജാനാ ബിഡെന്‍ ഹാരിസ് കോ വോട്ട് ദേനാ, തുടങ്ങിയ പുതിയ സീരീസുകളും ഇന്ത്യക്കാരടക്കമുള്ള സൗത്ത് ഏഷ്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ തരംഗമാകുന്നുണ്ട്.

Other News in this category



4malayalees Recommends