പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ സെപ്റ്റംബര്‍ 17ലെ ഡ്രോയിലൂടെ 1583 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍; റെക്കോര്‍ഡ് ; എക്കണോമിക് ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 345 ഇന്‍വിറ്റേഷനുകള്‍

പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ  സെപ്റ്റംബര്‍ 17ലെ ഡ്രോയിലൂടെ 1583 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍; റെക്കോര്‍ഡ് ; എക്കണോമിക് ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 345 ഇന്‍വിറ്റേഷനുകള്‍
പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് (പിഇഐ) ഏറ്റവും പുതിയ ഡ്രോയില്‍ റെക്കോര്‍ഡ് എണ്ണം ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തുവെന്ന പ്രതീക്ഷാ നിര്‍ഭരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ സെപ്റ്റംബര്‍ 17ന് നടന്ന ഡ്രോയില്‍ 1583 ഇന്‍വിറ്റേഷനുകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്. പുതിയ ഡ്രോയില്‍ 345 എക്കണോമിക് ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി അപേക്ഷിക്കാന്‍ ഇന്‍വിറ്റേഷനുകള്‍ ലഭിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 20ന് നടന്ന ഈ പ്രോഗ്രാമിന്റെ ഡ്രോയില്‍ എക്‌സ്പ്രസ് എന്‍ട്രി, ലേബര്‍ ഇംപാക്ട് കാറ്റഗറിയില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് റെക്കോര്‍ഡ് ഇന്‍വിറ്റേഷനുകളാണ് ഇഷ്യൂ ചെയ്തിരുന്നത്. അതിനെയും കടത്തി വെട്ടുന്ന വിധത്തിലാണ് സെപ്റ്റംബര്‍ 17ലെ ഡ്രോയില്‍ ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്. ഏറ്റവും പുതിയ ഡ്രോയില്‍ പിഇഐ എക്‌സ്പ്രസ് എന്‍ട്രി, ലേബര്‍ ഇംപാക്ട് കാറ്റഗറികളില്‍ പെട്ട 313 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്.

എന്നാല്‍ എത്ര എക്‌സ്പ്രസ് എന്‍ട്രി ഉദ്യോര്‍ത്ഥികള്‍ക്കാണ് ഇന്‍വിറ്റേഷനുകല്‍ നല്‍കിയിരിക്കുന്നതെന്ന് പിഇഐ പിഎന്‍പി വെളിപ്പെടുത്തിയിട്ടില്ല. ഏറ്റവും പുതിയ ഡ്രോയില്‍ പിഇഐ ബിസിനസ് ഇംപാക്ട് ; വര്‍ക്ക് പെര്‍മിറ്റ് സ്ട്രീമിലൂടെ 32 എന്റര്‍പ്രണര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടി ഇന്‍വിറ്റേഷനുകള്‍ നല്‍കിയിട്ടുണ്ട്. കാനഡയുടെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ ഒരു ഭാഗമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന പിഇഐ പിഎന്‍പിയില്‍ ഭാഗഭാക്കായ മറ്റ് പ്രൊവിന്‍സുകള്‍ക്കും ടെറിട്ടെറികള്‍ക്കും ഓരോ വര്‍ഷവും ഒരു നിശ്ചിത എണ്ണം എക്കണോമിക്ക് ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികളെ പിആറിനായി നോമിനേറ്റ് ചെയ്യാവുന്നതാണ്.

Other News in this category



4malayalees Recommends