ഓസ്ട്രലിയയില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അതിര്‍ത്തികള്‍ ഇനിയും അടഞ്ഞ് കിടന്നാല്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് 95 ശതമാനം ജീവനക്കാരെയും പിരിച്ച് വിടേണ്ടി വരും; മലയാളികള്‍ അടക്കമുളള നിരവധി കുടിയേറ്റക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെടുമെന്നുറപ്പ്

ഓസ്ട്രലിയയില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അതിര്‍ത്തികള്‍ ഇനിയും അടഞ്ഞ് കിടന്നാല്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് 95 ശതമാനം ജീവനക്കാരെയും പിരിച്ച് വിടേണ്ടി വരും; മലയാളികള്‍ അടക്കമുളള നിരവധി കുടിയേറ്റക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെടുമെന്നുറപ്പ്

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അതിര്‍ത്തികള്‍ ഇനിയും അടഞ്ഞ് തന്നെ കിടക്കുന്ന സാഹചര്യം തുടര്‍ന്നാല്‍ എയര്‍ലൈന്‍ കമ്പനികള്‍ തങ്ങളുടെ 95 ശതമാനം ജീവനക്കാരെയും പിരിച്ച് വിടുന്ന അപകടകരമായ അവസ്ഥയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഏവിയേഷന്‍ എക്കണോമിസ്റ്റുകള്‍ രംഗത്തെത്തി. അതിര്‍ത്തികള്‍ ഉടനെയൊന്നും തുറക്കുന്ന സാഹചര്യമുണ്ടായില്ലെങ്കില്‍ ഏവിയേഷന്‍ ഇന്റസ്ട്രിക്ക് 95 ശതമാനം തൊഴില്‍സേനയെയും നഷ്ടമാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പ്രവചിക്കുന്നത്. തല്‍ഫലമായി മലയാളികള്‍ അടക്കമുളള നിരവധി കുടിയേറ്റക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പും ശക്തമാണ്.

കോവിഡ് കാലത്തിന് മുമ്പ് ക്വാന്റാസും വെര്‍ജിന്‍ ഓസ്ട്രലേിയയും 40,000 പേര്‍ക്കായിരുന്നു തൊഴില്‍ നല്‍കിയിരുന്നത്. രണ്ട് എയര്‍ലൈനുകളും നിലവിലെ നിയന്ത്രണങ്ങള്‍ കാരണം വെറും 5 ശതമാനം ജീവനക്കാരെ വച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. 2021ലും ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഈ രണ്ട് എയര്‍ലൈനുകളിലും കൂടി വെറും 2000ത്തില്‍ താഴെ ജീവനക്കാര്‍ മാത്രമേ ശേഷിക്കുകയുള്ളുവെന്നാണ് എയര്‍ ഇന്റലിജന്‍സ് ഏവിയേഷന്‍ എക്കണോമിസ്റ്റായ ടോണി വെബെര്‍ മുന്നറിയിപ്പേകുന്നത്.

ഇത്തരത്തില്‍ കൂട്ടത്തോടെ തൊഴില്‍ നഷ്ടപ്പെടുന്നത് തടയാന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് സാധ്യമല്ലെന്നും ഇത് അവരുടെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നുമാണ് വെബെര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരത്തില്‍ പതിനായിരക്കണക്കിന് പേരുടെ ജീവിതമാര്‍ഗമില്ലാതാകുന്നത് തടയാന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് വളരെ കുറച്ച് മാത്രമേ ചെയ്യാന്‍ സാധിക്കുകയുളളുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. നിലവിലെ നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ ഏതാനും റീജിയണല്‍ ഫ്‌ലൈറ്റുകള്‍ പറത്താന്‍ മാത്രമേ വിമാനക്കമ്പനികള്‍ക്ക് സാധിക്കുന്നുള്ളുവെന്നും ഇത് ഏവിയേഷന്‍ മാര്‍ക്കറ്റിന്റെ വളരെ ചെറിയ ഭാഗം മാത്രമാണെന്നും ഏവിയേഷന്‍ എക്കണോമിസ്റ്റുകള്‍ എടുത്ത് കാട്ടുന്നു.


Other News in this category



4malayalees Recommends