വാക്‌സിന്‍ സജ്ജമായതിനു ശേഷമേ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുകയുള്ളൂവെന്ന് ഡിജിസിഎ

വാക്‌സിന്‍ സജ്ജമായതിനു ശേഷമേ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുകയുള്ളൂവെന്ന് ഡിജിസിഎ
കുവൈത്തില്‍ കോവിഡ് വാക്‌സിന്‍ സജ്ജമായതിനു ശേഷമേ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുകയുള്ളൂവെന്ന് ഡിജിസിഎ. എയര്‍പോര്‍ട്ട് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സാലിഹ് അല്‍ ഫദാഗിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കൂടാതെ, വാണിജ്യ വിമാനങ്ങളിലെ സാങ്കേതിക അംഗങ്ങളെ 14 ദിവസത്തെ ഹോം ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കുന്നതിനും വിമാനത്തിലെ മറ്റ് അംഗങ്ങള്‍ക്ക് പ്രത്യേക കോവിഡ് പരിശോധന നടത്തുന്നതിനും സമിതി നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.

വാണിജ്യവിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന്റ ഭാഗമായി പ്രവര്‍ത്തിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ അനുസരിച്ച് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ പരിഗണിക്കുന്നത്

Other News in this category



4malayalees Recommends