യുഎഇയിലെ സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍

യുഎഇയിലെ സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍
കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് അടിയന്തരമായി വാക്‌സിന്‍ നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ യുഎഇയിലെ സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാരും കുടുംബങ്ങളും ഇതിനായി ഈ മാസം 24ന് മുമ്പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് സ്‌കൂളുകള്‍ക്ക് നല്‍കിയ കുറിപ്പില്‍ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ഈ മാസം 15നാണ് കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് അടിയന്തര വാക്‌സിന്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് അറിയിപ്പുവന്നത്.

ചൈനീസ് മരുന്ന് നിര്‍മാണ സ്ഥാപനമായ സിനോഫാം ചൈന നാഷനല്‍ ബയോടെക് ഗ്രൂപ്പാണ് വാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നത്. അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'ജി 42' ഹെല്‍ത്ത് കെയറിന്റെ സഹകരണത്തോടെയാണ് പരീക്ഷണങ്ങള്‍.

വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാംഘട്ടം ആരംഭിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ പ്രതീക്ഷ നല്‍കുന്ന ഫലങ്ങളാണ് ലഭിക്കുന്നത്. വിധേയരായവരില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ കണ്ടെത്തിയിട്ടില്ല. മാത്രമല്ല ആന്റിബോഡി ഉത്പാദനം തൃപ്തികരവുമാണ്. 31,000 പേര്‍ ഇതിനകം പരീക്ഷണത്തിന്റെ ഭാഗമായി.


Other News in this category



4malayalees Recommends