വിക്ടോറിയക്കാര്‍ക്ക് ഇനി എല്‍ പ്ലേറ്റ് ടെസ്റ്റ് ഓണ്‍ലൈനിലൂടെ നിര്‍വഹിക്കാം; സ്വന്തം വീട്ടിലിരുന്ന് ടെസ്റ്റില്‍ പങ്കെടുക്കാനുള്ള സൗകര്യം ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് റോഡ്‌സ് മിനിസ്റ്റര്‍; വിക്ടോറിയയിലെ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് കൂടുതല്‍ ഉപകാരമാകും

വിക്ടോറിയക്കാര്‍ക്ക് ഇനി എല്‍ പ്ലേറ്റ് ടെസ്റ്റ് ഓണ്‍ലൈനിലൂടെ നിര്‍വഹിക്കാം; സ്വന്തം വീട്ടിലിരുന്ന് ടെസ്റ്റില്‍ പങ്കെടുക്കാനുള്ള സൗകര്യം ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് റോഡ്‌സ് മിനിസ്റ്റര്‍; വിക്ടോറിയയിലെ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് കൂടുതല്‍ ഉപകാരമാകും

വിക്ടോറിയക്കാര്‍ക്ക് ഉടനടി ഓണ്‍ലൈന്‍ എല്‍ പ്ലേറ്റ് ടെസ്റ്റിന് അവസരം ലഭിക്കുമെന്ന് റിപ്പോര്‍ട്ട് . റോഡ്‌സ് മിനിസ്റ്ററായ ബെന്‍ കരോള്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ ലേണര്‍ ഡ്രൈവര്‍മാര്‍ വിക്‌റോഡ്‌സ് ഓഫീസില്‍ നേരിട്ടെത്തി വേണമായിരുന്നു ലേണര്‍ പെര്‍മിറ്റ് നോളജ് ടെസ്റ്റില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ഈ ടെസ്റ്റ് പാസായാല്‍ മാത്രമേ അവര്‍ക്ക് എല്‍ പ്ലേറ്റ് വച്ച് റോഡില്‍ വണ്ടിയിറക്കാന്‍ സാധിക്കുകയുള്ളൂ.


പുതിയ മാറ്റങ്ങളുടെ ഭാഗമായി ഈ തിയറി ടെസ്റ്റ് ലേണര്‍മാര്‍ക്ക് അവരുടെ വീടുകളില്‍ വച്ച് അനായാസമായി നിര്‍വഹിക്കാന്‍ സാധിക്കുമെന്നാണ് റോഡ്‌സ് മിനിസ്റ്റര്‍ പറയുന്നത്. ലേണര്‍ പെര്‍മിറ്റ് ഓണ്‍ലൈനില്‍ ലഭ്യമാക്കേണ്ടുന്ന സമയമായിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതിനാലാണ് വിപ്ലവകരമായ മാറ്റം നടപ്പിലാക്കുന്നതെന്നും കരോള്‍ വിശദീകരിക്കുന്നു.കോവിഡ് മഹാമാരി കാരണം സാധ്യമായ സര്‍വീസുകളെല്ലാം ഓണ്‍ലൈനിലാക്കേണ്ടുന്ന അവശ്യകത ബോധ്യപ്പെട്ടതും പുതിയ മാറ്റത്തിന് ആക്കം കൂട്ടിയെന്ന് മിനിസ്റ്റര്‍ എടുത്ത് കാട്ടുന്നു.

ഇത്തരത്തില്‍ എല്‍ ടെസ്റ്റ് ഓണ്‍ലൈനിലാക്കുന്നതിന് ആവശ്യപ്പെട്ട് ഡേവിഡ് ഡോഹെര്‍ട്ടി പെറ്റീഷനില്‍ ഏതാണ്ട് 30,000 പേര്‍ ഒപ്പ് വച്ച് പിന്തുണയേകിയിരുന്നു. ഇതു പോലെ ഇതിനായി വിക്ടോറിയക്കാര്‍ അനേകം കാലമായി നടത്തുന്ന സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് എല്‍ ടെസ്റ്റ് ഓണ്‍ലൈനിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഡേവിഡ് മുന്നോട്ട് വന്നിട്ടുണ്ട്. ഇത് റീജിയണല്‍ വിക്ടോറിയക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുമെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. വിദൂരസ്ഥങ്ങളായ ഇടങ്ങളിലുളളവര്‍ എല്‍ പ്ലേറ്റ് ടെസ്റ്റിനായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടുന്ന ഗതികേട് പുതിയ പരിഷ്‌കാരത്തിലൂടെ ഇല്ലാതാവുമെന്ന അഭിപ്രായം പൊതുവെ ഉയര്‍ന്ന് വന്നിട്ടുണ്ട്.

Other News in this category



4malayalees Recommends