യുഎസില്‍ ആദ്യം എത്തുക ഫിസറിന്റെ കൊറോണ വാക്‌സിന്‍; ജോണ്‍സണ്‍ & ജോണ്‍സണ്‍ പുറത്തുവരാന്‍ അല്‍പ്പം കഴിയുമെന്ന് ട്രംപ്

യുഎസില്‍ ആദ്യം എത്തുക ഫിസറിന്റെ കൊറോണ വാക്‌സിന്‍; ജോണ്‍സണ്‍ & ജോണ്‍സണ്‍ പുറത്തുവരാന്‍ അല്‍പ്പം കഴിയുമെന്ന് ട്രംപ്
കൊറോണാവൈറസ് വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള പോരാട്ടത്തില്‍ അമേരിക്കയില്‍ ഫിസറാണ് ഒന്നാം സ്ഥാനത്തുള്ളതെന്ന് സൂചന നല്‍കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'ഫിസര്‍ നല്ല പ്രകടനം കാഴ്ചവെയ്ക്കുന്നു. ജോണ്‍സണ്‍ & ജോണ്‍സണ്‍ അവരുടേത് വരാന്‍ അല്‍പ്പം കൂടി കഴിയും', ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അമേരിക്കയിലെ ഏറ്റവും രോഗസാധ്യതയുള്ളവര്‍ക്ക് ഡിസംബറിനകം തന്നെ കൊവിഡ്19 വാക്‌സിന്‍ നല്‍കുമെന്ന് വൈറ്റ് ഹൗസില്‍ വാക്‌സിന്‍ ചുമതലയുള്ള ഡോ. മൊന്‍സെഫ് സ്ലൗവി വ്യക്തമാക്കി. പ്രായമായവരും, ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ക്കും ജനുവരിയോടെ മരുന്ന് ലഭ്യമാക്കും. താനും, ഒപ്പമുള്ള ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡും ചേര്‍ന്ന് ഏപ്രിലിന് അകം എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ഡോ. സ്ലൗവി കൂട്ടിച്ചേര്‍ത്തു.


എന്നാല്‍ കഴിഞ്ഞ ആഴ്ച വാക്‌സിന്റെ സമയപരിധി നിശ്ചയിച്ച സിഡിസിയുടെ നിലപാടുകളെ മറികടക്കുന്നതാണ് ഈ വാക്കുകള്‍. വാക്‌സിന്‍ അംഗീകരിച്ചാല്‍ എല്ലാ അമേരിക്കക്കാര്‍ക്കുമായി ജനുവരിയില്‍ സ്റ്റേറ്റുകള്‍ സൗജന്യ വിതരണം നടത്തണമെന്നാണ് സിഡിസി നിര്‍ദ്ദേശം. ഒക്ടോബര്‍ അവസാനത്തോടെ എത്തുന്ന രണ്ട് കൊവിഡ്19 വാക്‌സിനുകള്‍ക്കായി ഒരുങ്ങാനായിരുന്നു കഴിഞ്ഞ മാസം സിഡിസി നല്‍കിയ ഗൈഡന്‍സ്.

ന്യൂയോര്‍ക്ക് ടൈംസ് ഈ രേഖകള്‍ ചോര്‍ത്തി പുറത്തുവിട്ടപ്പോള്‍ ഈ സമയപരിധി തള്ളാന്‍ അധികൃതര്‍ തയ്യാറായില്ല. ട്രംപിന് ഇതിന് മേലും സമ്മര്‍ദം ചെലുത്തുകയാണ്. നവംബര്‍ 3ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതാണ് പ്രസിഡന്റിന്റെ ആവേശത്തിന് പിന്നില്‍.


Other News in this category4malayalees Recommends