ഓസ്‌ട്രേലിയന്‍ ജനതയില്‍ പകുതി പേര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് കോവാക്‌സ് കൂട്ടായ്മയുമായുളള കരാറില്‍ ഒപ്പ് വച്ച് ഗവണ്‍മെന്റ്; ഇതിനായി 123 മില്യണ്‍ ഡോളര്‍ സംഭാവനയേകും; ഏത് കോവിഡ് വാക്‌സിന്‍ വിജയിച്ചാലും ഉടന്‍ ഓസ്‌ട്രേലിയയിലെത്തും

ഓസ്‌ട്രേലിയന്‍ ജനതയില്‍ പകുതി പേര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് കോവാക്‌സ് കൂട്ടായ്മയുമായുളള കരാറില്‍ ഒപ്പ് വച്ച്  ഗവണ്‍മെന്റ്; ഇതിനായി 123 മില്യണ്‍ ഡോളര്‍ സംഭാവനയേകും;   ഏത് കോവിഡ് വാക്‌സിന്‍ വിജയിച്ചാലും ഉടന്‍ ഓസ്‌ട്രേലിയയിലെത്തും

ഓസ്‌ട്രേലിയക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാനായി നിര്‍ണായകമായ ഡീലില്‍ ഒപ്പ് വച്ച് ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തി. കോവിഡ് വാക്‌സിനായി വിവിധ രാജ്യങ്ങള്‍ ചേര്‍ന്നുള്ള നീക്കമായ കോവാക്‌സ് കൂട്ടായ്മയില്‍ ചേര്‍ന്ന് കൊണ്ട് ഓസ്‌ട്രേലിയ കരാറില്‍ ഒപ്പ് വച്ചതിനെ തുടര്‍ന്നാണ് ഇതിനുള്ള വഴി തെളിഞ്ഞിരിക്കുന്നത്. കോവിഡ് വാക്‌സിനായി ലോകാരോഗ്യ സംഘടന, എപിഡെമിക് റെസ്‌പോണ്‍സ് ഗ്രൂപ്പ് സിഇപിഐ, വാക്‌സിന്‍ അലയന്‍സ് ഓഫ് ഗവണ്‍മെന്റ്‌സ് ആന്‍ഡ് ഓര്‍ഗനൈസേഷന്‍സ് (ജിഎവിഐ) എന്നിവയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയുമായാണ് ഓസ്‌ട്രേലിയ കരാര്‍ ഒപ്പ് വച്ചിരിക്കുന്നത്.


ഇതിനായി 123 മില്യണ്‍ ഡോളര്‍ ഓസ്‌ട്രേലിയ നീക്കി വച്ചിട്ടുമുണ്ട്. ഇതിനായി ഓസ്‌ട്രേലിയ 123 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതിലൂടെ വാക്‌സിന്‍ കണ്ടുപിടിച്ചാല്‍ ഉടനടി അത് ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ മുന്‍നിരയില്‍ ഓസ്‌ട്രേലിയ സ്ഥാനം പിടിച്ചുവെന്നാണ് ഹെല്‍ത്ത് മിനിസ്റ്ററായ ഗ്രെഗ് ഹണ്ട് ഉറപ്പേകുന്നത്. ഇതിലൂടെ രാജ്യത്തെ പകുതിയോളം ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാകുന്നതിനുള്ള നീക്കമാണ് രാജ്യം നടത്തിയിരിക്കുന്നതെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ വിശദീകരിക്കുന്നു.

അതായത് സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ കണ്ടുപിടിക്കപ്പെട്ടാല്‍ പിന്നെ അത് ലഭിക്കാന്‍ ഓസ്‌ട്രേലിയക്ക് തീരെ കാത്ത് നില്‍ക്കേണ്ടി വരില്ലെന്നാണ് ഫെഡറല്‍ സര്‍ക്കാര്‍ ഉറപ്പേകുന്നത്. ഇതിലൂടെ വാക്‌സിന് വേണ്ടിയുള്ള ക്യൂവില്‍ ഓസ്‌ട്രേലിയക്ക് മുന്നിലെത്താന്‍ സാധിച്ചിരിക്കുന്നുവെന്നും ആരോഗ്യ മന്ത്രി വിശദീകരിക്കുന്നു. വാക്‌സിന് വേണ്ടിയുള്ള കൂട്ടായ സ്‌കീമില്‍ ലോകത്തിലെ 150 രാജ്യങ്ങള്‍ ഒപ്പ് വച്ചിട്ടുണ്ട്. ലോകത്തിലെ 64 ശതമാനം ജനങ്ങള്‍ക്കും ഇതിലൂടെ വാക്‌സിന്‍ ലഭ്യമാകുമെന്നുറപ്പാക്കുന്നതിനുള്ള സ്‌കീമാണിത്. പുതിയ കരാറിലൂടെ ഓസ്‌ട്രേലിയയും ഇതില്‍ ഭാഗമായിരിക്കുകയാണെന്ന് ഫെഡറല്‍ സര്‍ക്കാര്‍ വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends