ഷാഹീന്‍ ബാഗില്‍ ദിവസക്കൂലിക്കാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ സ്ത്രീകളെത്തിച്ചതെന്ന് കുറ്റപത്രത്തില്‍ പോലീസ് ; സ്ത്രീകളെ അണിനിരത്തിയത് സമരത്തിന് സാര്‍വത്രിക മുഖം നല്‍കാന്‍ വേണ്ടെയെന്നും ആരോപണം

ഷാഹീന്‍ ബാഗില്‍ ദിവസക്കൂലിക്കാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ സ്ത്രീകളെത്തിച്ചതെന്ന് കുറ്റപത്രത്തില്‍ പോലീസ് ; സ്ത്രീകളെ അണിനിരത്തിയത് സമരത്തിന് സാര്‍വത്രിക മുഖം നല്‍കാന്‍ വേണ്ടെയെന്നും ആരോപണം
ഷാഹീന്‍ ബാഗില്‍ ദിവസക്കൂലിക്കാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ സ്ത്രീകളെത്തിയതെന്ന് ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ പൊലീസ്. കലാപത്തിലെ ഗൂഢാലോചനക്കാരാണ് ജാമിഅ മില്ലിയ സര്‍വ്വകലാശാലയ്ക്കടുത്ത് അണിനിരന്ന പ്രതിഷേധകാര്‍ക്ക് ദിവസക്കൂലി നല്‍കിയതെന്നും കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു.

കഴിഞ്ഞയാഴ്ച്ചയാണ് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സമരത്തിന് മതേതര പര്യവേഷവും മാധ്യമശ്രദ്ധയും നല്‍കാന്‍ സ്ത്രീകളെ ഉപയോഗിച്ചുവെന്നും പൊലീസ് പറയുന്നു. സ്ത്രീകളെ അണിനിരത്തുകവഴി ജെന്‍ഡര്‍ പ്രാതിനിധ്യം ഉറപ്പാക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ മറ്റൊരു ആരോപണം.


വാട്‌സ്ആപ്പ് ചാറ്റുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് കണ്ടെത്തലെന്നാണ് പൊലീസ് പറയുന്നത്.

'കലാപകാരികള്‍' ജാമിഅയും, ഷാഹീന്‍ബാഗും ബോധപൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. പൗരത്വഭേദഗതി നിയമത്തില്‍ മുന്‍നിരയില്‍ നിന്ന സ്ത്രീകള്‍ സമരത്തിന് സാര്‍വത്രിക മുഖം നല്‍കാന്‍ സഹായിച്ചുവെന്നും പൊലീസ് അവകാശപ്പെടുന്നു.

ഡിസംബറില്‍ നടത്തിയ പ്രതിഷേധങ്ങളില്‍ പൂര്‍ണ വിജയം നേടാത്ത പ്രതിഷേധക്കാര്‍ പൗരസമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാനും, പൊലീസിനെ നേരിടാനും സ്ത്രീകളെയും കുട്ടികളെയും മറയായി ഉപയോഗിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ ദല്‍ഹി പൊലീസ് പറഞ്ഞു.

Other News in this category4malayalees Recommends