പാതി വയസ്സുള്ള ചെറുപ്പക്കാരനെ കിട്ടിയപ്പോള്‍ മുത്തശ്ശിയുടെ കണ്ണ് മഞ്ഞളിച്ചു; വിവാഹം കഴിച്ചതോടെ 18000 പൗണ്ട് പോയിക്കിട്ടി!

പാതി വയസ്സുള്ള ചെറുപ്പക്കാരനെ കിട്ടിയപ്പോള്‍ മുത്തശ്ശിയുടെ കണ്ണ് മഞ്ഞളിച്ചു; വിവാഹം കഴിച്ചതോടെ 18000 പൗണ്ട് പോയിക്കിട്ടി!
30 വയസ്സ് പ്രായം കുറവുള്ള ഘാനക്കാരന്‍ സംഗീതജ്ഞനെ പ്രണയിക്കുമ്പോള്‍ പിന്നില്‍ കാത്തിരിക്കുന്ന അപകടം ബെത്ത് ഹെയിനിംഗ് എന്ന 68കാരി തിരിച്ചറിഞ്ഞില്ല. ഒടുവില്‍ കാമുകന്‍ 18,000 പൗണ്ട് അടിച്ചുമാറ്റിയെന്നാണ് മുന്‍ പ്രൊബേഷന്‍ ഓഫീസര്‍ പരാതിപ്പെടുന്നത്. ഘാനക്കാരന്‍ റോഡ്‌നി കട്‌ജോയാണ് സംഭവത്തില്‍ ആരോപണം നേരിടുന്നത്.

വോര്‍സ്റ്റര്‍ഷയര്‍ റെഡിച്ചില്‍ താമസിക്കുന്ന 68കാരി ബെത്ത് താന്‍ കാണിച്ച മണ്ടത്തരം ഓര്‍ത്ത് ദുഃഖിച്ച് ഇരിക്കുകയാണ്. വിദേശത്ത് നിന്നുള്ള ചെറുപ്പക്കാരെ കണ്ട് മയങ്ങുന്ന സ്ത്രീകളെ കുറിച്ച് തമാശ പറയാറുണ്ടായിരുന്നു, ഇപ്പോള്‍ ഞാന്‍ അവരില്‍ ഒരാളായി, ബെത്ത് പറയുന്നു. 2014 ഡിസംബറില്‍ ഓണ്‍ലൈനില്‍ ചാറ്റ് ചെയ്യവെയാണ് നാല് പേരക്കുട്ടികളുള്ള ബെത്ത് റോഡ്‌നിയെ കണ്ടുമുട്ടുന്നത്.


ഘാനയുടെ തലസ്ഥാനമായ അക്രയില്‍ എത്തിയ ബെത്തിനെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ വെച്ച് വിവാഹ അഭ്യര്‍ത്ഥനയും നടത്തി. വിവാഹം നടത്തരുതെന്ന് മക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇത് കേള്‍ക്കാതെ ഇവര്‍ ചടങ്ങുമായി മുന്നോട്ട് പോയി. സ്പൗസ് വിസയ്ക്ക് പണം നല്‍കിയതിന് പുറമെ നവവരന്റെ ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് വരെ തന്റെ സമ്പാദ്യത്തില്‍ നിന്ന് 18,000 പൗണ്ട് ഇറക്കി നല്‍കി.

അധികം വൈകാതെ ഭക്ഷണത്തിന്റെ പേര് പറഞ്ഞും, തണുപ്പേറിയ ബ്രിട്ടനിലെ ശൈത്യകാലത്തെയും, ബെത്ത് തന്നെ അടിമയെ പോലെ കാണുന്നതായും പരാതിപ്പെട്ട് റോഡ്‌നി കുഴപ്പങ്ങള്‍ ഉണ്ടാക്കി. ഇതോടെ വിസ പുതുക്കി നല്‍കാതെ ഇയാളെ തിരിച്ചയയ്ക്കാനുള്ള പണവും നല്‍കി ബെത്ത് യാത്രയാക്കി. എന്നാല്‍ ബെത്ത് തന്നെ മര്‍ദ്ദിച്ചതായി ആരോപിച്ച് റോഡ്‌നി പരാതി നല്‍കി. കേസിന് കാര്യമില്ലെന്ന് മനസ്സിലായതോടെ ബെത്ത് രക്ഷപ്പെട്ടെങ്കിലും ഡിവോഴ്‌സിന് വേണ്ടിയുള്ള ശ്രമത്തിലാണ് ഇവര്‍. റോഡ്‌നി ആകട്ടെ യുകെയില്‍ അഭയാര്‍ത്ഥിത്വം തേടുകയാണ്.

Other News in this category4malayalees Recommends