യുവാവിനെ അടിച്ചു കൊന്നത് കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ; മൂന്നു പേര്‍ അറസ്റ്റില്‍ ; വിളിച്ചുവരുത്തി ക്രൂരമായി കൊലപ്പെടുത്തി

യുവാവിനെ അടിച്ചു കൊന്നത് കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ; മൂന്നു പേര്‍ അറസ്റ്റില്‍ ; വിളിച്ചുവരുത്തി ക്രൂരമായി കൊലപ്പെടുത്തി
വൈപ്പിനില്‍ ചെറായി പാഞ്ചാലത്തുരുത്ത് പരേതനായ പ്രസാദിന്റെ മകന്‍ പ്രണവിനെ (23) അടിച്ചുകൊന്ന കേസില്‍ ചെറായി സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റില്‍. അയ്യമ്പിള്ളി കൈപ്പന്‍വീട്ടില്‍ അമ്പാടി (19), ശരത് , ജിബിന്‍ എന്നിവരാണ് അറസ്റ്റില്‍. ശരത്തിന്റെ കാമുകിയെ ചൊല്ലിയുള്ള തര്‍ക്കം കൊലയ്ക്ക് കാരണമെന്നാണ് സൂചന. യുവാവിനെ പ്രതികള്‍ വിളിച്ചു വരുത്തുകയായിരുന്നു. ഒരു പ്രതിക്കായി തിരച്ചില്‍ തുടരുന്നു.


പള്ളത്താംകുളങ്ങര ബീച്ചിലേക്ക് എത്തുന്ന ഭാഗത്ത് പോക്കറ്റ് റോഡിലാണ് മൃതദേഹം കണ്ടത്. മുഖത്ത് നിന്ന് രക്തം വാര്‍ന്നൊഴുകുകയായിരുന്നു കൈയ്ക്കും അടിയേറ്റിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവമെന്നാണ് സൂചന. വൈരാഗ്യത്തെ തുടര്‍ന്ന് പ്രതികള്‍ പ്രണവിനെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പ്രണവ് അടിയേറ്റ് വീണതോടെ പ്രതികള്‍ സ്ഥലം വിട്ടു. ഒരു മണിക്കൂറിനു ശേഷം ഇതുവഴി വന്ന മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

കൊല്ലപ്പെട്ട പ്രണവ് മൂന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Other News in this category4malayalees Recommends