രോമം ഒരു ബോഡി വേസ്റ്റ് ആണ്, ആരുടെ ആയാലും! പ്രവാചകന്റെ ആയാലും. അത് കത്തിച്ചാല്‍ കത്തും ; ഒത്തുതീര്‍പ്പ് രാഷ്ട്രീയ കാലത്ത് ഈ നിലപാടെടുത്ത മുഖ്യമന്ത്രിയ്ക്ക് നന്ദിയെന്ന് ഹരീഷ് വാസുദേവന്‍

രോമം ഒരു ബോഡി വേസ്റ്റ് ആണ്,  ആരുടെ ആയാലും! പ്രവാചകന്റെ ആയാലും. അത് കത്തിച്ചാല്‍ കത്തും ; ഒത്തുതീര്‍പ്പ് രാഷ്ട്രീയ കാലത്ത് ഈ നിലപാടെടുത്ത മുഖ്യമന്ത്രിയ്ക്ക് നന്ദിയെന്ന് ഹരീഷ് വാസുദേവന്‍

വിശുദ്ധ ഗ്രന്ഥവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പ്രവാചകന്റെ രോമം ബോഡി വേസ്റ്റാണ് അത് കത്തിച്ചാലും കത്തുമെന്ന് തന്റെ പ്രസ്ഥാവനയില്‍ ഉറച്ച നിന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് അഡ്വ. ഹരീഷ് വാസുദേവന്‍.ഇന്ത്യയില്‍ ഒട്ടാകെ മതമേലധ്യക്ഷന്‍മാരോട് രാഷ്ട്രീയ നേതൃത്വം ഒത്തുതീര്‍പ്പ് നടത്തുന്ന രാഷ്ട്രീയക്കാലത്ത് ഈ പറഞ്ഞ വാക്കുകള്‍ക്ക് പിണറായി വിജയന് നന്ദയെന്ന് ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിശുദ്ധ ഖുര്‍ ആനെ പ്രതിപക്ഷം അപമാനിച്ചെന്ന് പറയുമ്പോള്‍ പ്രവാചകന്റെ മുടിയായാലും ബോഡി വേസ്റ്റാണെന്ന പ്രസ്ഥാവനയില്‍ ഉറച്ച് നില്‍ക്കുന്നോ എന്ന ചോദ്യത്തിന് എന്താ സംശയം ഞാന്‍ പറഞ്ഞത് പറഞ്ഞത് തന്നെയാണല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഫെയ്‌സ്ബുക്ക് കുറിപ്പ്

കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ AP സുന്നി വിഭാഗം ഇടതിനോട് ചേര്‍ന്ന് നില്‍ക്കുന്ന വിഭാഗമാണ്. കേരളത്തിലെ ആയിരക്കണക്കിന് അന്ധവിശ്വാസികളായ മുസ്ലീങ്ങള്‍ തിരുകേശപള്ളിയില്‍ വിശ്വാസിക്കുന്നുണ്ടാകാം. തിരുകേശ പള്ളിയുമായി ബന്ധപ്പെടുത്തി കോടിക്കണക്കിനു രൂപയുടെ വിശ്വാസവ്യാപാരം നടക്കുന്നുണ്ട്. ഇപ്പോള്‍ വെറുതേ അവരെ പറഞ്ഞു വെറുപ്പിക്കണോ എന്നല്ല പിണറായി വിജയന്‍ ചിന്തിച്ചത്.

രോമം ഒരു ബോഡി വേസ്റ്റ് ആണ്. ആരുടെ ആയാലും. പ്രവാചകന്റെ ആയാലും. അത് കത്തിച്ചാല്‍ കത്തും. നേരത്തെയുള്ള തന്റെ നിലപാട് ധൈര്യമായി ആവര്‍ത്തിക്കുകയാണ് പിണറായി ചെയ്തത്. മത്തായി ചാക്കോയെ മരണശേഷം അപമാനിക്കാന്‍ ശ്രമിച്ച ബിഷപ്പിനും അര്‍ഹമായ മറുപടി കൊടുത്തത് പിണറായി വിജയന്‍ ആണ്.

അന്ധവിശ്വാസത്തെ, വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണത്തെ അങ്ങനെത്തന്നേ തുറന്നു കാട്ടേണ്ടതാണ്. ആരുടെയും സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല, ഓരോ കമ്യുണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകനും ഇത്തരം സാമൂഹിക ദൗത്യം ഏറ്റെടുക്കേണ്ടതാണ്.

എന്തുകൊണ്ടാണ് മറ്റുള്ളവര്‍ ഇത് പറയാത്തത്? അന്നും ഇന്നും ഈ സത്യം വിളിച്ചു പറയാന്‍ ചങ്കൂറ്റമുള്ള എത്ര കോണ്ഗ്രസ് നേതാക്കള്‍ നമുക്കുണ്ട്? സംഘികളുടെ മുഴുവന്‍ whatsapp ക്യാംപെയ്‌നും തകര്‍ന്ന് പോകുന്നത് ഇവിടെയാണ്. ബിഷപ്പ് KP യോഹന്നാന് എതിരായ തട്ടിപ്പ് കേസുകള്‍ അദ്ദേഹം നരേന്ദ്രമോദിയെ പോയി കണ്ടു കെട്ടിപ്പിടിച്ചു കഴിയുമ്പോള്‍ ഇല്ലാതാകുന്ന കാഴ്ചയാണ് നാം കണ്ടത്. ഇന്‍ഡ്യയില്‍ ഒട്ടാകെ മതമേലധ്യക്ഷന്‍മാരോട് രാഷ്ട്രീയ നേതൃത്വം ഒത്തുതീര്‍പ്പ് നടത്തുന്ന രാഷ്ട്രീയക്കാലത്ത് ഈ പറഞ്ഞ വാക്കുകള്‍ക്ക് പിണറായി വിജയന് നന്ദി.


Other News in this category



4malayalees Recommends