പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കൗമാരാക്കാരായ കുട്ടികള്‍ അറസ്റ്റില്‍ ; പിടിയിലായത് 13നും 15നും ഇടയില്‍ പ്രായമായ ഏഴ് പേര്‍

പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കൗമാരാക്കാരായ കുട്ടികള്‍ അറസ്റ്റില്‍ ; പിടിയിലായത് 13നും 15നും ഇടയില്‍ പ്രായമായ ഏഴ് പേര്‍
പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച കൗമാരാക്കാരായ കുട്ടികള്‍ അറസ്റ്റില്‍. 13നും 15നും ഇടയില്‍ പ്രായമായ ഏഴ് പേരെയാണ് ഖട്ട്‌കോപര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. അയല്‍വാസിയായ പതിനേഴുകാരനെ ലൈംഗികമായ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു.


ഇക്കഴിഞ്ഞ ആഗസ്റ്റ് 30നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. വീട്ടിലെ കുറച്ച് ജോലികള്‍ക്ക് സഹായിക്കണമെന്നാവശ്യപ്പെട്ട് ഇരയെ പ്രതികളിലൊരാള്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. വീട്ടിലെത്തിയ ഉടന്‍ അകത്ത് നിന്ന് മുറി പൂട്ടിയ ശേഷം എല്ലാവരും കൂടി ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ലൈംഗികമായ ഉപദ്രവിച്ച ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

ഉപദ്രവിക്കപ്പെട്ട വിവരം പതിനേഴുകാരന്‍ പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ഇയാളുടെ മൂത്ത സഹോദരന്‍ വിവരം അറിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുടുംബാംഗങ്ങള്‍ നടന്ന സംഭവങ്ങളെക്കുറിച്ച് അറിഞ്ഞു. പിന്നാലെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19നാണ് പരാതി നല്‍കിയതെന്നും വൈകാതെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളെ ചോദ്യം ചെയ്തതപ്പോള്‍ തമാശയ്ക്കായാണ് ഇത്തരത്തില്‍ ചെയ്തതെന്നായിരുന്നു അവര്‍ മൊഴി നല്‍കിയതെന്നും പൊലീസ് പറയുന്നു.

പരാതിയുടെയും വീഡിയോ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രകൃതിവിരുദ്ധ പീഡനം, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമെ പോക്‌സോ വകുപ്പ് പ്രകാരവും ഐടി ആക്ട് പ്രകാരവും പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത ഇവരെ റിമാന്‍ഡ് ഹോമിലേക്ക് അയച്ചിരിക്കുകയാണ്.

Other News in this category



4malayalees Recommends