ഷാര്‍ജയിലെ സ്‌കൂളുകള്‍ ഞായറാഴ്ച തുറക്കും

ഷാര്‍ജയിലെ സ്‌കൂളുകള്‍ ഞായറാഴ്ച തുറക്കും
ഷാര്‍ജയിലെ സ്‌കൂളുകള്‍ ഞായറാഴ്ച തുറക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂള്‍ തുറക്കുന്നത് മാറ്റിവെച്ചതായിരുന്നു. ഓണ്‍ലൈനായും നേരിട്ടും പഠനം തുടരുകയെന്ന രീതിയാകും ഷാര്‍ജയും സ്വീകരിക്കുക.

ഞായറാഴ്ച സ്‌കൂളുകള്‍ തുറക്കാന്‍ ഷാര്‍ജ പ്രൈവറ്റ് എജുക്കേഷന്‍ അതോറിറ്റി തീരുമാനിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി സ്‌കൂളുകള്‍ വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ ഒരുക്കം പൂര്‍ത്തിയാക്കി വരികയാണ്. ശക്തമായ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ലോക്ഡൗണിനെ തുടര്‍ന്ന് ആറു മാസം മുമ്പാണ് സ്‌കൂളുകള്‍ അടച്ചത്. ഓണ്‍ലൈന്‍ മുഖേനയായിരുന്നു പിന്നീട് അധ്യയനം. വേനലവധിയെ തുടര്‍ന്ന് ആഗസ്റ്റ് 31ന് യു.എ.ഇയിലെ ചില എമിറേറ്റുകളില്‍ സ്‌കൂളുകള്‍ തുറന്നെങ്കിലും ഷാര്‍ജയില്‍ അടഞ്ഞുതന്നെ കിടന്നു. രണ്ടാഴ്ച കൂടി ഓണ്‍ലൈന്‍ പഠനം തന്നെ തുടരാനായിരുന്നു അധികൃതരുടെ തീരുമാനം.

Other News in this category



4malayalees Recommends